Friday, October 23, 2009

ഒരേ കടല്‍!



ത്ര പകര്‍ത്തിയാലും പിന്നേയും പുതിയൊരു മുഖവുമായി തീരാത്ത കടല്‍, ഒരേ കടല്‍! എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. എന്നിട്ടും ബാക്കിയാണ് പകരാത്ത,ഒതുങ്ങാത്ത കടല്‍.. അല്ലെങ്കിലും ഒറ്റസ്നാപ്പില്‍ ഒതുക്കാവുന്നതല്ലല്ലോ കടല്‍!

Saturday, October 3, 2009

untitled



from JP park, Bangalore

Tuesday, September 29, 2009

തനിയെ....അരികെ...


പ്രണയംപൂക്കുന്ന സന്ധ്യയില്‍ ആകാശചോപ്പിനെതിരെ ഒറ്റകളും ഇരട്ടകളും,
മുന്നില്‍ ആര്‍ത്തലച്ചലിയുന്ന കടല്‍, അകലെ അലിഞ്ഞില്ലാതാകുന്ന പകല്‍

Saturday, September 26, 2009

തിര ബാക്കി വെച്ചത്...




Monday, September 14, 2009

പുലരിയിലേകനായി...


കന്യാകുമാരിയിലെ ഒരു ഉദയദൃശ്യം

Saturday, September 12, 2009

പോണ്ടിച്ചേരി - 5

Friday, September 11, 2009

പോണ്ടിച്ചേരി - 4



പോണ്ടിച്ചേരി ബീച്ചിലെ ഗാന്ധിമണ്ഡപം

Wednesday, September 9, 2009

പോണ്ടിച്ചേരി - 3



Monday, September 7, 2009

പോണ്ടിച്ചേരി - 2



Saturday, September 5, 2009

പോണ്ടിച്ചേരി - ഒന്ന്


പോണ്ടിച്ചേരിയിലെ ബസ്സ് സ്റ്റാന്‍ഡില്‍ ഒരു വെളുപ്പാന്‍ കാലത്ത് ബസ്സിറങ്ങിയപ്പോള്‍...

Sunday, August 9, 2009

തിമിര്‍പ്പ്





ഉച്ചവെയിലില്‍ നീന്തിത്തുടിച്ച ഒരു ഞായറാഴ്ചയിലെ പകല്‍

Saturday, August 8, 2009

രാമേശ്വരം ഇടനാഴിയില്‍...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്ഷേത്ര ഇടനാഴിയായ രാമേശ്വരം ഇടനാഴിയുടെ ഒരു വെളിച്ചക്കീറിലിരുന്ന് ഭിക്ഷ ചോദിക്കുന്ന ഒരു സന്യാസിയുടെ ചിത്രമെടുക്കാനുള്ള ശ്രമത്തിലാണ് വിദേശികളായ ആ വിനോദ സഞ്ചാരികളെ കണ്ടത്. സന്യാസിയുടെ ദൈന്യം നിറഞ്ഞ അപേക്ഷയെ അവഗണിച്ച് കാഴ്ചകള്‍ കണ്ട്, അവര്‍ ഇടനാഴിയുടെ അങ്ങേയറ്റത്തേക്ക് നടന്നു മറഞ്ഞു...

രാമേശ്വരം ഇടനാഴിയുടെ നല്ലൊരു ചിത്രം പൈങ്ങോടന്റെ ബ്ലോഗില്‍

Thursday, August 6, 2009

രാമേശ്വരം ഹാര്‍ബര്‍


രാമേശ്വരം ഹാര്‍ബര്‍ (തമിഴ് നാട്) - പാമ്പന്‍ പാലത്തിനു മുകളില്‍ നിന്നുള്ള ദൃശ്യം

Sunday, August 2, 2009

നേരം പുലരുമ്പോള്‍...

തമിഴ് നാട്ടിലെ തിരുന്നല്‍ വേലി ജില്ലയിലെ ‘ഉവരി’ എന്ന തീരദേശ നഗരത്തില്‍ നിന്ന്...

Friday, July 31, 2009

മാങ്ങത്താമര !!

Thursday, July 30, 2009

സായാഹ്നം

സായാഹ്നം എന്ന പേരില്‍ ഇതുപോലൊരു ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് കിട്ടിയ പോലെ മറ്റൊരു ദിവസം കന്യകുമാരിയിലെ ഒരു സാന്ധ്യവേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ചിത്രം .

Tuesday, July 28, 2009

ചെറായി ബീച്ച്

Monday, July 13, 2009

പാസഞ്ചര്‍



തണുപ്പു പടര്‍ന്നിരുന്ന ഒരു പുലരിയില്‍ കന്യാകുമാരിയില്‍ നിന്നു പുറപ്പെട്ട മുബൈ ട്രെയിനില്‍ കരുനാഗപ്പിള്ളിയിലേക്കുള്ള വരവില്‍ നാഗര്‍കോവിലില്‍ വെച്ചാണ് ഞാന്‍, നാഗര്‍കോവില്‍ - തിരുന്നല്‍ വേലി പാസഞ്ചര്‍ കണ്ടത്. നേരിയ മഞ്ഞു പുതഞ്ഞിരുന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കപ്പുറം നാഗര്‍കോവില്‍ മലനിരകളുടെ അടിവാരത്തിലൂടെ പാഞ്ഞു പോയ പാസഞ്ചറിനെ ഫ്രെയിമിലൊതുക്കാന്‍ നിമിഷങ്ങളെ കിട്ടിയുള്ളു.

ഞാനും സഞ്ചരിക്കുന്ന ട്രെയിനകത്തായിരുന്നതുകൊണ്ടും കാമറയുടെ സെറ്റിങ്ങ്സ് ശരിയാക്കാന്‍ നേരം കിട്ടാത്തതു കൊണ്ടും ചിത്രത്തിന് സാങ്കേതികമായ പിഴവുകളേറെയുണ്ട്.

Wednesday, June 24, 2009

ജീവിത പര്‍വ്വങ്ങള്‍...

Thursday, June 18, 2009

UnTiTlEd

Tuesday, June 16, 2009

മഴയുടെ ബാക്കി

മഴ പെയ്തൊഴിഞ്ഞ നേരങ്ങളില്‍ ബാക്കിയാകുന്നത്...

Sunday, June 14, 2009

Good Morning !



ബാംഗ്ലൂരിലെ കബ്ബന്‍ പാര്‍ക്കില്‍ നിന്ന്

Wednesday, June 10, 2009

താരങ്ങളും ദൈവങ്ങളും


താരങ്ങളാകുന്ന ദൈവങ്ങള്‍!
ദൈവങ്ങളാകുന്ന താരങ്ങള്‍!!

Monday, June 8, 2009

ഒരു നിമിഷാര്‍ദ്ധം...



...കൊണ്ട് തീര്‍ന്നുപോകാവുന്നതത്രെ...

Thursday, June 4, 2009

UNTITLED

Friday, May 15, 2009

കായല്‍ സവാരി


കുമരകം കായലിലെ സവാരിക്കിടയില്‍...

(മറക്കാനാവാത്തൊരു കായല്‍ സവാരി തരപ്പെടുത്തിയ ബ്ലോഗര്‍ സുഹൃത്ത് ജോസ് ജോസഫിനു സമര്‍പ്പണം)

Monday, May 11, 2009

പുലര്‍ മഞ്ഞിലൂടെ...

വേനല്‍ തന്റെ ചൂടാര്‍ന്ന പുതപ്പിനാല്‍ ബാംഗ്ലൂര്‍ നഗരത്തെ പൊതിയുന്നുണ്ടെങ്കിലും അതിന്റെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ പുലരിയിലും സന്ധ്യക്കുശേഷവും പ്രകൃതി തന്റെ മഞ്ഞു കമ്പളവുമായി പലപ്പോഴും വന്നു ചേരാറുണ്ട്.
കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരില്‍ നിന്നു ഒരുപാടകലെ കോലാറിലെ (കെ.ജി.എഫ്) ഊര്‍ഖം റെയില്‍ വേ സ്റ്റേഷനില്‍ മേയ് ആദ്യവാരത്തിലെ ഒരു പുലര്‍ കാഴ്ച.
പുലര്‍മഞ്ഞു മൂടിയ റെയില്‍ വേ ട്രാക്കിലൂടെ ബംഗാര്‍പ്പേട്ട് സ്റ്റേഷനിലേക്കു പോകുന്ന ട്രെയിന്‍.

Saturday, May 9, 2009

ആള്‍ രൂപങ്ങള്‍

പണ്ട്, ശരീരത്തില്‍ കയറിയ പ്രേതാത്മക്കളെ മരത്തില്‍ ആള്‍ രൂപം കൊത്തി അത് ആല്‍മരത്തോട് ചേര്‍ത്ത് നെറ്റികൊണ്ട് ആണിയടിച്ചു കയറ്റിയായിരുന്നു പ്രേതാത്മക്കളെ തളച്ചിരുന്നത്. കാലം മുന്നോട്ടുപോകവേ മരത്തിന്റെ ആള്‍ രൂപമൊക്കെ കാലത്തിന്റെ പിറകിലേക്കു പോയി പകരം ഇന്‍സ്റ്റന്റ് ആള്‍ രൂപങ്ങളായി....ആത്മാക്കള്‍ ഒരുപക്ഷെ അതിലും ആവാഹിക്കപ്പെടുമായിരിക്കും

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന്...

Thursday, May 7, 2009

നെറുകയില്‍...


ഋതുക്കളേറെ മാറിയാലും സാക്ഷിയായ് നില്‍ക്കും നിശ്ചലമീ ഭൂവില്‍. വര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച മുഖദാവില്‍ ആരോ ചാര്‍ത്തിയ ചെണ്ടുമല്ലി മാലകള്‍...കാലങ്ങളേറെകഴിയുമ്പോഴോ നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി മലചുറ്റിയിറങ്ങും...

Monday, May 4, 2009

ദിനാന്ത്യം

സന്ധ്യയോടെ ഒരു ദിനവും കൂടി കൊഴിയുകയാണ്. ഇരുള്‍ പടരുന്നേരം അന്നത്തെ കച്ചവടത്തെപ്പറ്റി പരസ്പരം പങ്കുവെക്കുകയാണ് കൂട്ടുകാര്‍.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തുനിന്നും...

Saturday, May 2, 2009

യാത്രയിലെ സമീപ ദൃശ്യങ്ങള്‍


വെയില്‍ പടരും മുമ്പു തുടങ്ങിയതായിരുന്നു ആ യാത്ര.

നിശ്ശബ്ദതയുടെ ആഴത്തെ മുറിവേല്‍പ്പിക്കുന്ന റെയില്‍പ്പാളങ്ങളുടെ മുരള്‍ച്ച. മയക്കത്തിന്റെ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്ന ഏകാന്തത. പുറത്തെ പച്ചയുടെ തിരിഞ്ഞോട്ടം പകര്‍ന്ന കൌതുകം. ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന ആരോ... ചിന്തകളിലേക്കും, കാഴ്ചയുടെ കൌതുകങ്ങളിലേക്കും, ഉറക്കത്തിലേക്കും, ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന്റെ തിരക്കിലേക്കും, പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകളിലേക്കും എന്റെ കണ്ണൂകള്‍ തുറന്നടഞ്ഞു.

പുലര്‍ച്ചയുടെ നേര്‍ത്ത ഈര്‍പ്പം മുറ്റിനിന്ന പ്ലാറ്റ്ഫോമില്‍ നിന്ന് പൊള്ളുന്ന വെയില്‍ച്ചീളിലേക്കും, ജാലകത്തിലൂടെ വീശിത്തന്ന കാറ്റിനുമൊപ്പം മലയും കുന്നും കായലും കടന്ന് ദിവസത്തിന്റെ ഒടുക്കം, സന്ധ്യയുടെ ചുവപ്പണിഞ്ഞ അവസാന സ്റ്റേഷനിലെത്തി. അകലെ അഭിവാദ്യമര്‍പ്പിച്ച് ചുവന്ന പൊട്ട്...

Thursday, April 30, 2009

പച്ചയായ ജീവിതം!


‘പച്ച’യായ ഒരു ജീവിതം, കുമരകത്തുനിന്ന് :)

Sunday, April 26, 2009

തിരികെ...



ഗ്രാമത്തിലെ ഒരു വേനലവധിയുടെ ആഹ്ലാദമെല്ലാം കഴിഞ്ഞ് തിരികെ മഹാനഗരത്തിന്റെ ചതുരങ്ങളിലേക്ക് മടങ്ങുമ്പോഴും പിന്നിലേക്ക് മറയുന്ന നാട്ടുപച്ചയിലേക്ക് കൊതിതീരാതെ നോക്കിയിരിക്കുകയാണവള്‍.

ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ കണ്ടത്.

Friday, April 24, 2009

വേനലവധിക്കാലം



ഈ വേനലവധിക്കാലത്ത്....

Thursday, April 23, 2009

വേനല്‍

Tuesday, April 21, 2009

ഏകാന്തം


ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്നവര്‍....

(തമിഴ് നാട്ടിലെ തിരുന്നെല്‍വേലിക്കടുത്ത് ‘മണിമുത്താര്‍‘ എന്ന വിനോദ സഞ്ചാര സ്ഥലത്തു നിന്നും..)

Saturday, April 18, 2009

മഴയുടെ ബാക്കി...


...ഇലക്കുമ്പിളിലെ മഴത്തുള്ളിയില്‍ ഒരു ലോകം പ്രതിഫലിക്കുമ്പോള്‍....

Friday, April 3, 2009

മടക്കം


ആണ്ടിപ്പെട്ടിയില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുന്ന ബ്ലോഗര്‍ സുഹൃത്ത് തോന്ന്യാസിക്ക് സമര്‍പ്പണം.


Monday, March 30, 2009

താനാരോ തന്നാരോ തക

ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.

സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.

കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് കുടുതല്‍ അറിയാന്‍ എന്റെ ഭരണി പോസ്റ്റ് വായിക്കുക

Friday, March 27, 2009

സായാഹ്നം

Tuesday, March 24, 2009

പുലരിയിലേക്ക് മിഴി തുറന്ന്...


കിഴക്ക് ചുവപ്പ് പടരുന്നതേയുള്ളു. വഴിമാറാന്‍ മടിച്ച് ഇരുള്‍ അതിന്റെ അവസാനത്തെ നീലിച്ച കണങ്ങളെ പുലരിയുടെ ചുവപ്പിലേക്കലിഞ്ഞ് ഇല്ലാതാവുകയാണ്.

ആര്‍ത്തിരമ്പുന്ന കടലും, ഉദിച്ചുയരുന്ന സൂര്യനും സഞ്ചാരിയുടെ കാഴ്ചകളിലേക്ക് ചാരുത പകരുമ്പോള്‍; അകലെ ആഴിയുടെ ആഴങ്ങളില്‍ ജീവിതത്തിന്റെ മറ്റൊരു ദിവസത്തിനായി ഊഴം കാത്തിരിക്കുകയാണ് ഈ വള്ളങ്ങള്‍...

മൂന്നു സാഗരങ്ങളുടെ സംഗമ ഭൂവിലെ ഒരു പുലരി ദൃശ്യം.

Friday, March 20, 2009

ഒരു പുലരൊളിയില്‍...


ഒരു വാരാന്ത്യത്തില്‍, പലപ്പോഴുമെന്നപോലെ ഐലന്റ് എക്സ്പ്രെസ്സില്‍ ബാംഗ്ലൂരില് നിന്ന് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു, അര്‍ദ്ധരാത്രിക്കുശേഷമെപ്പോഴോ ആണ് ഒന്നിരിക്കാന്‍ സ്ഥലം കിട്ടിയത്. ജാലകത്തിനരികെയുള്ള ഒറ്റസീറ്റില്‍. വാളയാര്‍ ചുരം കഴിഞ്ഞ് ഇരുവശവും പച്ചവിരിച്ച; പനയോലകള്‍ തലയെടുത്തുനിന്ന നേര്‍ത്ത മഞ്ഞു പുതച്ച കഞ്ചിക്കോടെന്ന പാലക്കാടന്‍ മണ്ണിലേക്കെത്തിയപ്പോഴേക്ക് രാത്രി വഴിമാറിയതും പുലരിതുടുത്തു വിരിഞ്ഞതും ഞാനറിഞ്ഞിരുന്നില്ല. കുറച്ച് ദൂരവും പിന്നിട്ട് ഒലവക്കോട് ഗ്രാമത്തിലെത്തിയപ്പോഴേക്കും ട്രെയിന്‍ ഒരു മുരള്‍ച്ചയോടെ അല്പനേരം നിന്നു. എവിടെനിന്നോ എന്നിലേക്കൊരു തണുപ്പിന്റെ സ്പര്‍ശം കാറ്റായി വന്നുചേര്‍ന്നതും വെയിലുദിക്കാത്ത ഒരു പച്ചപ്പിലേക്ക് കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന് കരിമ്പനകള് അങ്ങിങ്ങായി..താഴെ പച്ച കമ്പളം പുതച്ച പാലക്കാടന്‍ മണ്ണ്....അതിനെതിരെ, അങ്ങകലെ മഞ്ഞു മേലാപ്പണിഞ്ഞ കല്ലടിക്കോടന്‍ മലനിരകള്‍...

Tuesday, March 17, 2009

മഞ്ഞ



മഞ്ഞുകാലം കഴിഞ്ഞ് വേനലിലേക്കുള്ള യാത്രയില്‍ ബാംഗ്ലൂരിലെ വഴികള്‍ക്കിരുവശവും നിറയെ മഞ്ഞപ്പൂക്കളുടെ അലങ്കാരമാണ്. മഞ്ഞ പടര്‍ന്ന വീഥിയോരങ്ങള്‍.

Wednesday, March 11, 2009

കുട്ടിക്കാലം


നഷ്ടപ്പെടുന്നവയില്‍ ചിലത്...

Tuesday, February 24, 2009

“സ്മൈല്‍ പ്ലീസ് !”




Friday, February 20, 2009

സാന്ദ്രം...സംഗീതം...

Wednesday, February 18, 2009

ആരാ അവിടെ...?




...ഒന്നു ഉറങ്ങാനും സമ്മതിക്കാതെ

എന്റെ മറ്റു ബ്ലോഗ്

Followers

Related Posts with Thumbnails

പഴയ ഫോട്ടങ്ങള്‍

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP