താനാരോ തന്നാരോ തക
ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.
സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.
കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് കുടുതല്‍ അറിയാന്‍ എന്റെ ഭരണി പോസ്റ്റ് വായിക്കുക
23 comments:
പടങ്ങള്‍ കൊള്ളാം. കൂട്ടിനു പാട്ടുകള്‍ ഉണ്ടെങ്കില്‍ കെങ്കേമം ആയേനെ. സാരമില്ല പടം കാണുന്നവര്‍ കാണുമ്പോള്‍ ഭരണി പാട്ട് പാടിക്കൊള്ളും
താനാരോ തന്നാരോ!!
വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കുന്ന മീനത്തിലെ കൊടുങ്ങല്ലൂര്‍ ഭരണി.(ഈ വര്‍ഷത്തെ ഭരണി ഇന്നലെ-ഞായര്‍-ആയിരുന്നു)
(കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ തന്നെയാണ്; എന്റെ ശേഖരത്തില്‍ നിന്നും)
തകര്‍ത്തു.. തക തോം.. !!
ഉത്സവലഹരി പകരുന്ന ചിത്രങ്ങള്‍, നന്ദേട്ടാ...
അപ്പോ ഇക്കൊല്ലം ഭരണിക്കു പോകാന്‍ പറ്റിയില്ല. അല്ലേ?
ഇന്നലെ ഭരണിയ്ക്ക് പോയ സുഹൃത്ത് ഭരണിപ്പാട്ട് കേള്‍ക്കാന്‍ പറ്റീല്ല എന്ന് സങ്കടം പറഞ്ഞപ്പോ ഞാന്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ പാട്ടാശാന്‍ ബാംഗ്ലൂരിലാണെന്ന കാര്യം പറഞ്ഞ് അവനെ സമാധാനിപ്പിച്ചു.
HAA . just beautiful. liked it.
ans
താനാരോ തന്നാരോ തക.....:)
നല്ല തെളിമയുള്ള ചിത്രങ്ങളും വിവരണവും..!
ഇക്കൊല്ലം ഞാനും കൊടുങ്ങള്ളൂരമ്മയ്ക്ക്..............
രൌദ്രതയുടെ മൂര്‍ത്ത ഭാവങ്ങള്‍!!!
നന്നായിരിക്കുന്നു.
ഇന്നും വല്യ പിടിയില്ലാത്ത സംഭവമാണിത്!!
ഒന്നു പോകണം...
"താനാരോ തന്നാരോ തക താനാരോ തന്നാരോ
കൊടുങ്ങല്ലൂര്‍ ഭരണി കാണുന്ന സുഖം ..
പടങ്ങലോരോന്നും കണ്ടപ്പോളുണ്ടായി..
കൊടുങ്ങല്ലൂര്‍ പാട്ടുകള്‍ പാടുവാന്‍.. ഈ
എളിയവന്റെ നാക്ക് വഴങ്ങുകില്ല.. "
Very Nice !! ഈ വർഷം ഭരണിക്ക് പോകാതെ ഇവിടെത്തന്നെ കൂടിയോ ?... എങ്ങനെ പോകാതിരിക്കാൻ പറ്റുന്നു നന്ദേട്ടാ ?
കൊടുങ്ങല്ലൂർ ഭരണിക്കു ഞങ്ങളു പോയപ്പം കൊടകര നിന്നൊരു കോളു കിട്ടി
താനാരോ തന്നാരോ തക താനാരോ തന്നാരോ
ആ ചുമന്ന നിറം കാണുമ്പോൾ പേടിയാകുന്നു !!
വരികള്‍ക്കാണോ ചിത്രങ്ങള്‍ക്കാണോ മിഴിവ് കുടുതല്‍....രണ്ടും നന്നായിരിക്കുന്നു.
(പഴയ പോസ്റ്റും വായിച്ചു) - വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി.
കൊടുങ്ങല്ലൂരമ്മേടെ ഭരണിക്ക് പോകുമ്പോള്‍,
പാടണം പാട്ടുകള്‍ ഭക്തിയോടെ.......
താനാരോ...തന്നാരോ തന,
താനാരോ...തന്നാരോ......
ഒരുപാട് miss ചെയ്യുന്നു.....
'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില്‍ തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **
ഭക്തിയുടെ ഒരിക്കലും മനസ്സിലാകാതിരുന്ന ആ ഭാവത്തെ
ഇത്ര നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് നന്ദന്‍.
ആല്‍മര കൊമ്പുകള്‍ കൊടിമരമാകുന്നു എന്നതും എനിക്കിഷ്ടപെട്ടു.
ചിത്രങ്ങള്‍ പതിവ് പോലെ മനോഹരം.
ഭക്തിയുടെ രൌദ്രത,,,,,,,,,,,
കൊടുങ്ങല്ലൂര്‍ ഭരണിയെകുറിച്ച് പറഞ്ഞു കേട്ടവര്‍ക്കെല്ലാം തെറിപ്പാട്ട് മാത്രമാണ് മനസ്സിലുള്ളത്. ഒരിക്കല്‍ നേരിട്ട് കണ്ടാല്‍ അനുഭവമാകാവുന്നതെന്തെന്ന് സെറീന എഴുതീട്ടുണ്ട്. ഒരോ കോമരവും പ്രതികാരോര്‍ജ്ജമുള്ള ജീവിതഗന്ധിയായ ചില നിമിഷങ്ങളുടെ ഭാവപ്പകര്‍ച്ചകളാണ് .
ഇത്തവണ മനസ്സിലേറ്റവും ഉടക്കിയത് ചെറുപ്പക്കാരികളുറയുന്നതായിരുന്നു.കുറച്ച് നേരം കണ്ണകിയേയും നമ്മുടെ പെണ്ണുങ്ങളേയും കുറിച്ചോര്‍ത്തു.
ജീവിതാന്ത്യം വരെ ഉറയുന്ന മനസ്സിനുടമകളായ അവരെ എവിടെ എങ്ങനെ എഴുതിച്ചേര്‍ത്താലാണ് തീരുക ?
വാളാലാഞ്ഞു വെട്ടി ചോര പ്പാടില്‍ മഞ്ഞളമര്‍ത്തി..
തെറിപ്പാട്ടിലെ നൈമിഷിക സുഖത്തേക്കാള്‍ നമുക്കവരെയോര്‍ക്കാം..
സമാന്താരന്‍,
അത് ഞാന്‍ എഴുതിയതല്ല..
നന്ദന്റെ തന്നെ ഭരണി കുറിപ്പിലുള്ള വരികളാണ്..
ഈ ഉത്സവത്തെ കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ
വരികളായത് കൊണ്ട് ഞാനത് ഇവിടെ പകര്‍ത്തി എന്നേയുള്ളു,
കുറിപ്പ് വായിക്കാതെ വിട്ടുപോകുന്നവരെയും കൂടി ഉദ്ദേശിച്ചു.
- സെറീന
@ സെറീന, പിന്നെ സമാന്തരനും
പോസ്റ്റു വായിച്ചതില്‍ നന്ദി. അതിനെ ഇവിടെ ഒരു കുറിപ്പായി ചേര്‍ത്തതിലും. ഭരണി എന്നു കേള്‍ക്കുമ്പോള്‍ ഉണരുന്ന ഒരു വികാരത്തിനുമപ്പുറം അതെന്താണ് എന്നു അറിയിക്കാനു കൂടി ആയിരുന്നു ആ പോസ്റ്റിലേക്കുള്ള ലിങ്ക്. ഭരണിയെകുറിച്ചുള്ള ഐതിഹ്യവും പുരാണവും കാലികവുമായ അറിവുകള്‍ ഞാനവിടെ കുറച്ചെങ്കിലും വിവരിച്ചിരുന്നു.
ആ പാരഗ്രാഫ് (വരികള്‍) കവി ഗോപീകൃഷ്ണന്റേതാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ നിന്നു അനുവാദത്തോടെ ചേര്‍ത്തിയത്. (അതിന്റെ ക്രെഡിറ്റ് അവിടെ കൊടൂത്തിട്ടുണ്ട്) ഗോപീകൃഷ്ണന്‍ കൊടുങ്ങല്ലൂരിനടൂത്തുള്ള ഒരാളെന്ന് അറിയുമെന്ന് കരുതുന്നു.
കൊള്ളാം ചിത്രങ്ങൾ. അടുത്തു തന്നെയുള്ള ഒരാഘോഷമായിരുന്നിട്ടും ഇതു വരെ പോയിട്ടില്ല [ഇനിയൊട്ടു പോവുകയുമില്ല എന്നതു വേറേ കാര്യം]
Post a Comment