Friday, May 15, 2009

കായല്‍ സവാരി


കുമരകം കായലിലെ സവാരിക്കിടയില്‍...

(മറക്കാനാവാത്തൊരു കായല്‍ സവാരി തരപ്പെടുത്തിയ ബ്ലോഗര്‍ സുഹൃത്ത് ജോസ് ജോസഫിനു സമര്‍പ്പണം)

Monday, May 11, 2009

പുലര്‍ മഞ്ഞിലൂടെ...

വേനല്‍ തന്റെ ചൂടാര്‍ന്ന പുതപ്പിനാല്‍ ബാംഗ്ലൂര്‍ നഗരത്തെ പൊതിയുന്നുണ്ടെങ്കിലും അതിന്റെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ പുലരിയിലും സന്ധ്യക്കുശേഷവും പ്രകൃതി തന്റെ മഞ്ഞു കമ്പളവുമായി പലപ്പോഴും വന്നു ചേരാറുണ്ട്.
കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരില്‍ നിന്നു ഒരുപാടകലെ കോലാറിലെ (കെ.ജി.എഫ്) ഊര്‍ഖം റെയില്‍ വേ സ്റ്റേഷനില്‍ മേയ് ആദ്യവാരത്തിലെ ഒരു പുലര്‍ കാഴ്ച.
പുലര്‍മഞ്ഞു മൂടിയ റെയില്‍ വേ ട്രാക്കിലൂടെ ബംഗാര്‍പ്പേട്ട് സ്റ്റേഷനിലേക്കു പോകുന്ന ട്രെയിന്‍.

Saturday, May 9, 2009

ആള്‍ രൂപങ്ങള്‍

പണ്ട്, ശരീരത്തില്‍ കയറിയ പ്രേതാത്മക്കളെ മരത്തില്‍ ആള്‍ രൂപം കൊത്തി അത് ആല്‍മരത്തോട് ചേര്‍ത്ത് നെറ്റികൊണ്ട് ആണിയടിച്ചു കയറ്റിയായിരുന്നു പ്രേതാത്മക്കളെ തളച്ചിരുന്നത്. കാലം മുന്നോട്ടുപോകവേ മരത്തിന്റെ ആള്‍ രൂപമൊക്കെ കാലത്തിന്റെ പിറകിലേക്കു പോയി പകരം ഇന്‍സ്റ്റന്റ് ആള്‍ രൂപങ്ങളായി....ആത്മാക്കള്‍ ഒരുപക്ഷെ അതിലും ആവാഹിക്കപ്പെടുമായിരിക്കും

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന്...

Thursday, May 7, 2009

നെറുകയില്‍...


ഋതുക്കളേറെ മാറിയാലും സാക്ഷിയായ് നില്‍ക്കും നിശ്ചലമീ ഭൂവില്‍. വര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച മുഖദാവില്‍ ആരോ ചാര്‍ത്തിയ ചെണ്ടുമല്ലി മാലകള്‍...കാലങ്ങളേറെകഴിയുമ്പോഴോ നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി മലചുറ്റിയിറങ്ങും...

Monday, May 4, 2009

ദിനാന്ത്യം

സന്ധ്യയോടെ ഒരു ദിനവും കൂടി കൊഴിയുകയാണ്. ഇരുള്‍ പടരുന്നേരം അന്നത്തെ കച്ചവടത്തെപ്പറ്റി പരസ്പരം പങ്കുവെക്കുകയാണ് കൂട്ടുകാര്‍.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തുനിന്നും...

Saturday, May 2, 2009

യാത്രയിലെ സമീപ ദൃശ്യങ്ങള്‍


വെയില്‍ പടരും മുമ്പു തുടങ്ങിയതായിരുന്നു ആ യാത്ര.

നിശ്ശബ്ദതയുടെ ആഴത്തെ മുറിവേല്‍പ്പിക്കുന്ന റെയില്‍പ്പാളങ്ങളുടെ മുരള്‍ച്ച. മയക്കത്തിന്റെ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്ന ഏകാന്തത. പുറത്തെ പച്ചയുടെ തിരിഞ്ഞോട്ടം പകര്‍ന്ന കൌതുകം. ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന ആരോ... ചിന്തകളിലേക്കും, കാഴ്ചയുടെ കൌതുകങ്ങളിലേക്കും, ഉറക്കത്തിലേക്കും, ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന്റെ തിരക്കിലേക്കും, പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകളിലേക്കും എന്റെ കണ്ണൂകള്‍ തുറന്നടഞ്ഞു.

പുലര്‍ച്ചയുടെ നേര്‍ത്ത ഈര്‍പ്പം മുറ്റിനിന്ന പ്ലാറ്റ്ഫോമില്‍ നിന്ന് പൊള്ളുന്ന വെയില്‍ച്ചീളിലേക്കും, ജാലകത്തിലൂടെ വീശിത്തന്ന കാറ്റിനുമൊപ്പം മലയും കുന്നും കായലും കടന്ന് ദിവസത്തിന്റെ ഒടുക്കം, സന്ധ്യയുടെ ചുവപ്പണിഞ്ഞ അവസാന സ്റ്റേഷനിലെത്തി. അകലെ അഭിവാദ്യമര്‍പ്പിച്ച് ചുവന്ന പൊട്ട്...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP