Thursday, May 7, 2009

നെറുകയില്‍...


ഋതുക്കളേറെ മാറിയാലും സാക്ഷിയായ് നില്‍ക്കും നിശ്ചലമീ ഭൂവില്‍. വര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച മുഖദാവില്‍ ആരോ ചാര്‍ത്തിയ ചെണ്ടുമല്ലി മാലകള്‍...കാലങ്ങളേറെകഴിയുമ്പോഴോ നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി മലചുറ്റിയിറങ്ങും...

24 comments:

നന്ദകുമാര്‍ May 7, 2009 at 11:43 AM  

തമിഴ് നാട്ടിലെ തിരുന്നല്‍ വേലിക്കും നാഗര്‍കോവിലിനുമിടക്ക് ‘വള്ളിയൂര്‍’ എന്ന സ്ഥലത്തെ വഴിയരുകില്‍ നിന്നും...

അരുണ്‍ കായംകുളം May 7, 2009 at 12:16 PM  

നന്നായിരിക്കുന്നു.
അവിടെയുള്ള വിന്‍ഡ്മില്‍ കൂടി ഒന്ന് ഫ്രെയ്മില്‍ ആക്കരുതോ?

പുള്ളി പുലി May 7, 2009 at 12:29 PM  

ഇത് കൊള്ളാട്ടോ. ആരും ശ്രദ്ദിക്കപ്പെടാത്ത കാഴ്ചകള്‍.

പുള്ളി പുലി May 7, 2009 at 12:31 PM  

അയ്യോ ആരും തേങ്ങ അടിച്ചില്ലേ. അപ്പൊ ഇരിക്കട്ടേ എന്റെ വക ഒന്ന് ((((ഠേ))))

|santhosh|സന്തോഷ്| May 7, 2009 at 1:44 PM  

നല്ല ചിത്രം.

ശ്രീ May 7, 2009 at 2:04 PM  

കൊള്ളാം... ചിത്രവും അടിക്കുറിപ്പും

jithusvideo May 7, 2009 at 2:24 PM  

wow manoharm chithravum variklum

ramaniga May 7, 2009 at 2:34 PM  

nannayirikkunnu.

hAnLLaLaTh May 7, 2009 at 3:17 PM  

...കാലം അലിയിക്കുമീ മുഖമെത്ര നാള്‍ കാണുമിനിയും ഞാന്‍...?

Kichu $ Chinnu | കിച്ചു $ ചിന്നു May 7, 2009 at 3:24 PM  

ചിത്രം നന്ന്. വരികളാണേറെ ഇഷ്‌ടപ്പെട്ടത്...
ഓ.ടോ. ആ അപ്പൂപ്പന്‍ താടിയെ അവിടെ കൊണ്ടു വച്ചതല്ലേ? :)

ബിന്ദു കെ പി May 7, 2009 at 4:07 PM  

ഫോട്ടോ മനോഹരം.
അടിക്കുറിപ്പ് അതിലും മനോഹരം.

നന്ദകുമാര്‍ May 7, 2009 at 4:50 PM  

@ Kichu $ Chinnu | കിച്ചു $ ചിന്നു

അല്ലാട്ടോ ! അത് അവിടെ ഉണ്ടായിരുന്നതാണ്. ഫോട്ടൊ എടുക്കാന്‍ ഒരു കാരണവും അതാണ്. :)

പാവപ്പെട്ടവന്‍ May 7, 2009 at 4:53 PM  

നന്നായിരിക്കുന്നു
ആശംസകള്‍

പി.സി. പ്രദീപ്‌ May 7, 2009 at 6:27 PM  

ഫോട്ടോ എനിക്ക് അത്ര പിടിച്ചില്ല:(
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

നൊമാദ് | A N E E S H May 7, 2009 at 6:50 PM  

വേറെ ഒരു ആംഗിള്‍ കൂടെ ട്രൈ ചെയ്യാമായിരുന്നു. കുറേക്കൂടെ നല്ലൊരു പടം അവിടെ ഉണ്ടായിരുന്നു എന്നൊരു തോന്നല്‍. അടിക്കുറിപ്പിനു നൂറില്‍ ല്‍ നൂറ്. നന്ദനിലെ ഒരു എഴുത്തുകാരന്‍ ഫോട്ടോഗ്രാഫറേക്കാള്‍ മുന്നിലെത്തിയ പോലെ. ഈ കഴിഞ്ഞ പോസ്റ്റുകളിലെല്ലാം അത് വ്യക്തമാണ്.

കാന്താരിക്കുട്ടി May 7, 2009 at 10:16 PM  

ആ അപ്പൂപ്പൻ താടീടെ മാത്രമായി ഒരു പടം മതിയായിരുന്നു.എനിക്ക് ഇതത്ര ഇഷ്ടായില്ല.പക്ഷേ ആ അടിക്കുറിപ്പ് കലക്കീ ന്നു പറയാതെ വയ്യ

ദീപക് രാജ്|Deepak Raj May 8, 2009 at 12:33 PM  

നന്നായി. കമന്റ് ഫോട്ടോയ്ക്കല്ല. വരികള്‍ക്ക്. ഹൃദ്യം തന്നെ. പിന്നെ ഉള്ളില്‍ ഒരു കവിയല്ല മഹാകവി ഒളിഞ്ഞിരിക്കുന്നു. വാക്കുകളില്‍ കൂടി മനസ്സിലാവും. എടുത്ത്‌ പുറത്തിട്ടെ. ഞങ്ങള്‍ക്ക് ഒരു കവിയെ കിട്ടട്ടെ.

നിഷ്ക്കളങ്കന്‍ May 8, 2009 at 2:42 PM  

അടിക്കുറിപ്പ് സൂപ്പ‌ര്‍! പടം ഓക്കെ.

ഷിജു | the-friend May 8, 2009 at 3:39 PM  

നന്നായിരിക്കുന്നു :)
നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്റ്റോക്ക് തീര്‍ന്നില്ല അല്ലേ????

ഗ്രാമീണം Grameenam(photoblog) May 8, 2009 at 7:55 PM  

ബ്ലൊഗ് മുഴുവന്‍ ചൂറ്റി കണ്ടു.
വരാന്‍ വൈകിയതില്‍ നഷ്ട്ടം തോന്നി.
എല്ലാം നന്നായിട്ടുണ്ട്. മനസ്സില്‍ തങ്ങി നില്‍ക്കുന്നത് 'ഒറ്റയ്ക്കൊരു മരവും, അവസ്ഥാന്തരങ്ങളും(നാരങ്ങ).
അഭിനന്ദനങ്ങള്‍.

കുമാരന്‍ | kumaran May 8, 2009 at 10:13 PM  

ഇഷ്ടപ്പെട്ടു..

smitha adharsh May 10, 2009 at 12:01 AM  

നന്നായിരിക്കുന്നു...
എത്ര നാളായി ഒരു അപ്പൂപ്പന്‍ താടി കണ്ടിട്ട്...

കുഞ്ഞന്‍ May 10, 2009 at 10:02 AM  

മാഷെ,

ശില്പത്തേക്കാളും പ്രാധാന്യം അപ്പൂപ്പന്താടിക്ക്, അല്ലെങ്കില്‍ ചിത്രത്തിന്റെ ആങ്കിള്‍ മാറിയേനെ. പടം നല്ലതുതന്നെ അത് വരികളാല്‍ മികവുറ്റതാക്കുന്നു. പടത്തിന് അടിക്കുറിപ്പെഴുതിയെഴുതി നിങ്ങളൊരു കവിയായി മാറുകയാണല്ലൊ നന്ദാ

ശ്രീഇടമൺ May 12, 2009 at 4:08 PM  

ഋതുക്കളേറെ മാറിയാലും സാക്ഷിയായ് നില്‍ക്കും നിശ്ചലമീ ഭൂവില്‍. വര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച മുഖദാവില്‍ ആരോ ചാര്‍ത്തിയ ചെണ്ടുമല്ലി മാലകള്‍...കാലങ്ങളേറെകഴിയുമ്പോഴോ നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി മലചുറ്റിയിറങ്ങും...

നന്നായിട്ടുണ്ട്....*
ആശംസകള്‍...*

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP