Tuesday, June 16, 2009

മഴയുടെ ബാക്കി

മഴ പെയ്തൊഴിഞ്ഞ നേരങ്ങളില്‍ ബാക്കിയാകുന്നത്...

40 comments:

nandakumar June 16, 2009 at 12:40 PM  

മഴ പെയ്തൊഴിഞ്ഞ നേരങ്ങളില്‍ ബാക്കിയാകുന്നത്...

Anonymous June 16, 2009 at 12:47 PM  

mazha paythu manam telinja neram!
nice foto!

ശ്രീ June 16, 2009 at 12:59 PM  

ഹായ്... സുന്ദരം!

Junaiths June 16, 2009 at 1:12 PM  

സ്വല്പം ഔട്ട്‌ ആയോ?

Abdul Saleem June 16, 2009 at 1:15 PM  

Enta enganoru saahasam, sharppakate enganundennu nokkiyatano?

Anonymous June 16, 2009 at 1:37 PM  

മാക്രൊ പരാജയപ്പെട്ടു അഥവാ പരാജയപ്പെട്ട മാക്രൊ

കുട്ടിച്ചാത്തന്‍ June 16, 2009 at 1:54 PM  

ചാത്തനേറ്: ഷെര്‍ലക്ക് ഹോംസിനെ വിളിച്ചോണ്ട് വരട്ടെ ഫോക്കസ് ചെയ്തത് എവിടാന്ന് കണ്ടുപിടിക്കാന്‍.:)

അരുണ്‍ കരിമുട്ടം June 16, 2009 at 2:08 PM  

മരം പെയ്യുമ്പോള്‍..

Unknown June 16, 2009 at 2:43 PM  

ഒരു മാക്രോ പരാജയത്തിന്റെ ബാക്കി... എങ്കിലും മഴത്തുള്ളി ഒരുവിധം OK. മഴത്തുള്ളിയില്‍ ശ്രദ്ധിച്ചത് കാരണമാകാം പൂവ് out ആയതു.

|santhosh|സന്തോഷ്| June 16, 2009 at 2:46 PM  

വ്യത്യസ്ഥമായ ഒരു ഷോട്ട് നന്ദകുമാര്‍. പൂക്കള്‍ക്കും പശ്ചാത്തലത്തിനും ഇടയിലെവിടേയോ കൃത്യമാകുന്ന കാഴ്ച. പൂക്കള്‍ക്കപ്പുറമുള്ള വെള്ളത്തുള്ളികളെ ഒപ്പിയെടുത്തിരിക്കുന്നു. ശരിക്കും മഴത്തുള്ളികള്‍ക്കിടയിലൂടെയുള്ള ഒരു പ്രകൃതികാഴ്ചപോലെ..

Appu Adyakshari June 16, 2009 at 2:47 PM  

നന്ദാ .. :-)
നന്ദനുതന്നെ അറിയാമല്ലോ എന്താണു പോരായ്മ എന്ന് അല്ലേ... സൂപ്പർ അല്ല :-(

ജിജ സുബ്രഹ്മണ്യൻ June 16, 2009 at 3:02 PM  

അയ്യേ !!!! ഇങ്ങനെ ആണോ ഫോട്ടോ എടുക്കുന്നെ ? ആ പൂവിന്റെ മേലേ കുറെ വെള്ളം കോരിയൊഴിച്ചിട്ട് മഴ പെയ്തതാണു പോലും.ഇങ്ങനേം പറയൂല്ലോ മനുസന്മാര്


ഫോട്ടോ തരക്കേടില്ലാട്ടോ.10 ൽ 5 മാർക്ക് തരാം !

Unknown June 16, 2009 at 3:38 PM  

:(

The Eye June 16, 2009 at 4:52 PM  

Nannayittundu tto..!

..:: അച്ചായന്‍ ::.. June 16, 2009 at 5:06 PM  

നന്ദേട്ടോ ഇങ്ങേരുടെ കയ്യില്‍ ഒരു നിക്കോണ്‍ D3 വല്ലോം തന്നാ ... നന്ദേട്ടന്റെ കയ്യിലെ ക്യാമറ വച്ച് ഇതിലും മനോഹരം ആയി ഇ ചിത്രം പകര്‍ത്താന്‍ പറ്റില്ല ... മനോഹരം അയ ഒരു ചിത്രം കൂടെ നന്ദേട്ടന്റെ ക്യാമറയില്‍ നിന്നും ...ടെക്നിക്കലി പറയാനൊന്നും എനിക്കറിയില്ലെങ്കിലും കണ്ണിനു കുളിര്‍മ തരുന്ന നല്ല ഒരു പടം കൂടെ ...

ഹരീഷ് തൊടുപുഴ June 16, 2009 at 5:25 PM  

നന്ദൂ;

പടം ഔട്ട് ആയി എന്നാ എനിക്കും തോന്നുന്നത്..

ഔട്ട് ഓഫ് ഫോക്കസായിരുന്നില്ലെങ്കില്‍ ഈ പടം... ഹോ എനിക്കാലോചിക്കാന്‍ കൂടി വയ്യ.

ഫോക്കസ്സിങ്ങ് കറെക്ടാക്കി ഒന്നുകൂടി എടുക്കാമോ ഈ പടം, സെയിം ഫ്രേയിമില്‍.. പ്ലീസ്സ്

പൈങ്ങോടന്‍ June 16, 2009 at 6:01 PM  

ചിത്രം ഔട്ട് ഓഫ് ഫോക്കസ് തന്നെ.
പിന്നെ കയ്യിലെ ക്യാമറ ഞാന്‍ കണ്ടിട്ടുള്ളതുകൊണ്ട്, അതിന്റെ പരിമിതികളും എനിക്കൂഹിക്കാം

Pongummoodan June 16, 2009 at 6:58 PM  

അതെയതെ ജ്ഞാനികളെ മാനിക്കുന്നു.. എന്തോ എവിടെയോ ഔട്ട് ആയിരിക്കുന്നു..എന്താ അത്? അല്ലെങ്കിൽ തന്നെ ഈ ഔട്ട് ഒക്കെ എന്നാ ഉണ്ടായത്?!! ‘ജ്ഞാ‘നികളിലെ ‘ജ്ഞ‘ ശരിയാണോ ജ്ഞന്ദേട്ടാ ച്ഛെ.. നന്ദേട്ടാ? :)

ശ്രീലാല്‍ June 16, 2009 at 8:41 PM  

പോങ്ങു :)

സന്തോഷ്‌ പല്ലശ്ശന June 16, 2009 at 8:51 PM  

ഉ......മ്മാ.........

:) June 16, 2009 at 9:23 PM  

ഹി ഹി ബെസ്റ്റ് ആള്‍ക്കാരാ ഈ കമന്റൊക്കെ പറയുന്നേ. ന്റെ നന്ദകുമാരാ അതിപുരാതനമാ‍യ 5 മെഗാപിക്സല്‍ ക്യാമറ വച്ച് ഇത്രയൊക്കെ ഒപ്പിക്കുന്ന ആളെ ഒരു കുറ്റവും പറയാനുള്ള അവകാശമെനിക്കില്ല.

നല്ല പടമാണ് നന്ദാ എനിക്കിഷ്ടായി. ( ഉമ്മയൊന്നും ഇല്ല :) )

സെറീന June 16, 2009 at 11:31 PM  

പെയ്തു തീര്‍ന്ന മഴയുടെ
ഓര്‍മ്മ അകത്തു നിറഞ്ഞു
പുറത്തേയ്ക്ക് പെയ്യുന്നു,
മണമുള്ള മഴയാവുമായിരിക്കും.

Typist | എഴുത്തുകാരി June 17, 2009 at 12:03 AM  

അപ്പോ അവിടെ മഴയുണ്ടല്ലേ, ഇവിടെ അങ്ങിനെ ഒരു സംഭവമേ ഇല്ല, നല്ല വെയില്‍.

Unknown June 17, 2009 at 12:07 AM  

മഴതുള്ളികൾക്ക് ഇത്ര പകിട്ടുണ്ടോ

Sudhi|I|സുധീ June 17, 2009 at 1:29 AM  

:D najnum bakiyaayi

ശ്രീനാഥ്‌ | അഹം June 17, 2009 at 9:43 AM  

ഫോക്കസിങ് അങട് വെടുപ്പായില്ലാലോ...

ശ്രീഇടമൺ June 17, 2009 at 10:06 AM  

good one...*

Anonymous June 17, 2009 at 12:01 PM  

"നന്ദേട്ടോ ഇങ്ങേരുടെ കയ്യില്‍ ഒരു നിക്കോണ്‍ D3 വല്ലോം തന്നാ ... നന്ദേട്ടന്റെ കയ്യിലെ ക്യാമറ വച്ച് ഇതിലും മനോഹരം ആയി ഇ ചിത്രം പകര്‍ത്താന്‍ പറ്റില്ല"

ഹ ഹ ഹ ഹി ഹി ഹി
എല്ലാവരുടെയും കയ്യിലിരിക്കുന്ന ക്യാമറയുടെ സ്ഥിതി അറിഞ്ഞിട്ടാണല്ലൊ നമ്മള്‍ ഓരോരുത്തര്‍ക്കും കമന്റിടുന്നത്. ഒരു സംശയം , ക്യാമറയല്ലെ മോശം നന്ദന്റെ കണ്ണല്ലല്ലോ. ഔട്ട് ഓഫ് ഫോക്കസ് ആയ ചിത്രം പോസ്റ്റ് ചെയ്താല്‍ സത്യസന്ധമായി അഭിപ്രായം പറയുന്ന ആള്‍ക്കാര്‍ ഇങ്ങനെ പറയുക തന്നെ ചെയ്യും. പിന്നെ ബ്ലോഗിന്റെ നിലനില്‍പ്പ് പുറംചൊറിയലില്‍ ആണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഈ ചിത്രം വളരെ നന്നെന്നു തോന്നും.

..:: അച്ചായന്‍ ::.. June 17, 2009 at 1:28 PM  

അനോണി കൂട്ടുകാരാ നമ്മുക്ക് ആരുടേം പുറം ചൊറിഞ്ഞു കൊടുക്കണ്ട ആവശ്യം ഇല്ല അത് ചെയ്യാന്‍ പോകാന്‍ താല്‍പര്യവും ഇല്ല ... ഞാന്‍ അവിടെ പറഞ്ഞിരുന്നു എനിക്ക് ക്യാമറ എടുത്തു പടം എടുക്കാന്‍ അല്ലാതെ അതിന്റെ സാങ്കേതിക വശങ്ങള്‍ ഒന്നും അറിയില്ല .. പിന്നെ നന്ദേട്ടനെ നേരില്‍ അറിയാം അങ്ങേരുടെ കയിലെ ക്യാമറ അതും കണ്ടിട്ടുണ്ട് അതിനെക്കാള്‍ നല്ല മൊബൈല്‍ ക്യാമറ ഇന്ന് ഉണ്ട് എന്നതാ സത്യം .. അത് വെച്ച് ഞാന്‍ പറഞ്ഞു എന്നെ ഉള്ളു ... അത് കൊണ്ട് അങ്ങേക്ക് ഇത് പൊറം ചൊറി ആയി എങ്കില്‍ എന്റെ കുറ്റം അല്ല .. പുറം ചൊറി നടത്തുന്ന വേറെ പലരും ഇ ബ്ലോഗില്‍ കാണും നമ്മളെ വിട്ടേക്ക് കൂട്ടുകാരാ

ഗുപ്തന്‍ June 17, 2009 at 7:54 PM  

ഡി എസ് എല്‍ ആറുകാര് എടുക്കുന്നതിനെക്കാള്‍ തകര്‍പ്പന്‍ പടം നന്ദേട്ടന്‍ എടുത്തിട്ടുണ്ടല്ലോ ഈ കാമറവച്ച്.. സാധാരണ പോയിന്റ് ആന്‍ഡ് ഷൂട്ടില്‍ ക്ലോസ് അപ് എടുത്താല്‍ ഔട്ട് ആവണം എന്നൊന്നും ഇല്ല. ഔട്ട് ആയ ഒരു പടം കണ്ടാല്‍ അറിയാത്ത ആളല്ല നന്ദേട്ടന്‍. അപ്പോള്‍ അത് പോസ്റ്റ് ചെയ്തതിന് എന്തെങ്കിലും ഉദ്ദേശ്യം കാണും. വെറുതെ ഒരു കഥയില്ലാത്ത പോയിന്റില്‍ പിടിച്ച് കലപില കൂടണോ ഫാന്‍സ് അസോസിയേഷന്‍ ?

നന്ദേട്ടാ അടുത്തതവണ ഔട്ട് ഓഫ് ഫോക്ക്സ് ആയാല്‍ എന്റെ പുതിയപോസ്റ്റിലെപോലെ തലക്കെട്ട് ഇട്ടാല്‍ മതീട്ടാ.. പ്രശ്നം തീരും ഹിഹി :))

jithusvideo June 18, 2009 at 1:19 AM  

nandans nalla shramam... commentsil anaavashayamaya pravanathakal koodivarunnu... .abhiprayamgal aarum paranjotte namukkavasyam ullathu edukkam,bakki thallam..but thammil tahllalle .word veri pole comment veri ullathu marakathirikkuka..happy bloging eallavarkum ashamsichu kondu..nammude nandansinai orayiram nanmakal

nandakumar June 18, 2009 at 10:38 AM  

അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി. വിമര്‍ശനങ്ങളെ സസന്തോഷം സ്വീകരിക്കുന്നു. പലരുടേയും അഭിപ്രായങ്ങള്‍ അവസാനം വഴിമാറിപോയതും കണ്ടു. :)

ഒരു ടെക്നിക്കല്‍ പെര്‍ഫക്ഷന്‍ എന്നതിലുപരി ഒരു ഫോട്ടോ കാണുമ്പോഴുണ്ടാകുന്ന തലം/ആസ്വാദനം അതിനാണ് ഞാന്‍ പലപ്പോഴും മുനഗണന കൊടുക്കാറ്. ഈ ചിത്രത്തില്‍, കാമറക്കു തൊട്ടു മുന്നില്‍ നില്‍ക്കുന്ന പൂമൊട്ടുകള്‍ക്കും ബാഗ്രൌണ്ടിനും ഇടയിലായിരുന്നു അതിന്റെ ഷാര്‍പ്പ്. പക്ഷെ അവിടെ ഒബ്ജക്റ്റ് അധികമില്ലാത്തതിനാല്‍ അത് കൂടുതല്‍ കാണപ്പെട്ടില്ല. (ശ്രദ്ധിച്ചാല്‍ കാണാം) പോയന്റ് & ഷൂട്ട് കാമറയില്‍ ക്ലോസ്സ് അപ് മോഡില്‍ ഈ ചിത്രം എടുക്കുമ്പോള്‍ ചില പൂമൊട്ടുകള്‍ക്കു മീതെ കുറച്ച് വെള്ളത്തുള്ളികളുടെ ഷാര്‍പ്പ് ആയ ചിത്രം ആയിരുന്നു മനസ്സില്‍. കാമറക്ക് തൊട്ടു മുന്നിലും ബാഗ്രൌണ്ടിലും ഔട്ട് ആയി ഇടയില്‍ ഷാര്‍പ്പ് ആയ മഴത്തുള്ളികള്‍! പക്ഷെ ഞാനതില്‍ പരാജയപ്പെട്ടു എന്നറിയുന്നു. ഒരു പക്ഷെ എസ്. എല്‍ ആറില്‍ അങ്ങിനെയൊക്കെ കിട്ടുമായിരിക്കും.

സത്യത്തില്‍ ഈ ഫോട്ടൊ ചില സുഹൃത്തുക്കളെക്കൂടി കാണിച്ച് അഭിപ്രായമാരാഞ്ഞാണ് പോസ്റ്റു ചെയ്തത്. ഈ പറയുന്നതൊന്നും ഇല്ലെങ്കിലും സംതിങ്ങ് ഫീല്‍ തോന്നിക്കുന്നു, മഴ പെയ്തു തോര്‍ന്ന പ്രതീതി തോന്നിപ്പിക്കുന്നു എന്നൊക്കെയുള്ള അഭിപ്രായം കേട്ടതു കൊണ്ടുള്ള ആത്മവിശ്വാസം കൊണ്ടാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതില്‍ ഒരു തരിപോലും വിഷവുമില്ല. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉണ്ടായാലേ ഫോട്ടൊ പബ്ലിഷ് ചെയ്യാവൂ എന്നില്ലല്ലോ എങ്കില്‍ എന്റെ ഒരു ഫോട്ടൊയും ഒരാളേയും കാണിക്കാന്‍ പറ്റില്ല :)

അഭിപ്രായങ്ങള്‍ക്കും വിമശനങ്ങള്‍ക്കും സ്നേഹത്തിനും ഒരു പാടു നന്ദി പറയുന്നു.

പ്രത്യേകം :-
@ സന്തോഷ്, ഞാന്‍ പറഞ്ഞ പോയന്റിലേക്ക് താങ്കളുടെ നിരീക്ഷണം വന്നുവെന്നു തോന്നുന്നു

@ അനോനിക്ക്, നന്ദനു ആരാധകര്‍ ഇല്ല, സുഹൃത്തുക്കളാണെങ്കില്‍ തന്നെ അവര്‍ വന്ന് പുറം ചൊറിയാറില്ല. അതിലൊന്നും ഈയുള്ളവനു തരിമ്പും താല്‍പ്പര്യമില്ല. പുറവും (വേറെയെവിടാണ്ടും കൂടി) ചൊറിഞ്ഞ് കൊടുക്കുന്ന വേറെ ബ്ലോഗുകളും ബ്ലൊഗര്‍മാരും കാണുമായിരിക്കും, എനിക്കറിഞ്ഞൂടാ

‌‌@ അച്ചായ : ക്ഷമ സാഗരത്തേക്കാള്‍ വലുതാണ്! ക്ഷമീ ക്ഷമീ...:)

@ ഗുപ്തന്‍ : ഒരു ഹായ്! :) ഫാന്‍സ് അസോസിയേഷന്‍???? എനിക്ക്?? മരിച്ചാ മതി എനിക്കിനി :) ഗുപ്തര്‍ പറഞ്ഞ തലക്കെട്ടല്ല, ഒരു തലക്കെട്ടും അടിക്കുറിപ്പുമില്ലാതെയാ ഇനി ഫോട്ടോയിടാന്‍ പോണത്. ആസ്വദിക്കാന്‍ പറ്റ്വോ എന്നൊന്നറിയണമല്ലോ! :)

Ashly June 19, 2009 at 1:01 PM  

സുന്ദരം!!!

Anonymous June 19, 2009 at 3:23 PM  

atra nannayi thonniyilla... nalla camarayum nalla prakhiyum nalla mazhayum nalla bavanayum ...
ithilum nallaphotokal prattheekshichotte

വീകെ June 19, 2009 at 8:50 PM  

ഓക്കെ...

Q Club / ക്യു ക്ലബ് June 20, 2009 at 2:25 PM  

എന്തോ ഒരുരു അപാകത പോലെ.. :(

Appu Adyakshari June 21, 2009 at 9:45 AM  

നന്ദാ :-)

നന്ദൻ ഇത്രയു വിശദമായ ഒരു മറുപടി ഇവിടെ ഇട്ടതു ഞാൻ ഇപ്പോഴാണൂ കണ്ടത്. നന്ദൻ ഉദ്ദേശിച്ച രീതിയിൽ ഈ ചിത്രം ക്യാമറ ഫോക്കസ് ചെയ്യാഞ്ഞത്, അതിന്റെ മെഗാപിക്സൽ കുറവുകൊണ്ടോ, അതൊരല്പം പഴയ (?) മോഡൽ പോയിന്റ് ആന്റ് ഷൂട്ട് ആയതുകൊണ്ടോ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഏതു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ടും ഈ ചിത്രം നന്ദൻ ഉദ്ദേശിച്ച രീതിയിൽ എടുക്കുവാൻ പറ്റും - എസ്.എൽ.ആർ വേണം എന്നില്ല.

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഫോക്കസ് ചെയ്യുന്നത് കോണ്ട്രാസ്റ്റ് ബേസ് ആയിട്ടാണെന്ന് അറിയാമല്ലോ. ക്യാമറയുടെ ലെൻസ് മുമ്പോട്ടും പുറകോട്ടൂം നീക്കുമ്പോൾ ഏറ്റവും ഷാർപ്പായ ഇമേജ് സെൻസറിൽ കിട്ടുന്ന പോയിന്റിൽ അത് ഫോക്കസ് ലോക്ക് ചെയ്യുന്നു. ഈ ചിത്രത്തിൽ നന്ദൻ ചെയ്തിരിക്കുന്നത് ക്യാമറ അതിന്റെ വൈഡ് ആംഗിൽ പൊസിഷനിൽ വച്ചു കൊണ്ട് പൂമൊട്ടുകളെ ഫോക്കസ് ചെയ്യുവാൻ ശ്രമിച്ചു. അപ്പോൾ ഇലകളും ആ ഫ്രെയിമിൽ ഉൾപ്പെട്ടു. അപ്പോൾ ക്യാമറ ഇലകളുടെ അരികുകൾ ഫോക്കസിലായ പൊസിഷനിൽ ഫോക്കസ് പോയിന്റ് ഉറപ്പിച്ചു. ആ പ്ലെയിനിൽ വന്ന വെള്ളത്തുള്ളികളും ഫോക്കസിൽ ആയി. അത്രയേ ഉള്ളൂ..

ഇനി ഇതേ ചിത്രം ക്യാമറയുടെ സൂം എന്റിൽ - ഏറ്റവും കൂടുതൽ സൂം ഉള്ള പൊസിഷൻ വച്ച്, കുറേക്കൂടീ അകലേക്ക് മാറിനിന്ന് ഇതേ ചിത്രം ഒന്നെടുക്കാൻ ശ്രമിച്ചു നോക്കൂ. ആവശ്യമെങ്കിൽ ട്രൈപ്പോഡോ, ഒരു ഉറപ്പുള്ള പ്രതലമോ ഉപയോഗിക്കാം. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഫ്രെയിമിൽ പൂമൊട്ടുകളേക്കാൾ കോണ്ട്രാസ്റ്റ് കൂടുതലുള്ള ഇലയോ ബാക്ഗ്രൌണ്ടോ കയറിവരരുത് എന്നതാണ്. ഈ രീതിയിൽ അതു വരാൻ സാധ്യതയില്ല, കാരണം എക്സ്ട്രീം സൂം എന്റിൽ DOF കുറവായിരിക്കുമല്ലോ. പരീക്ഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ അറിവ് (എനിക്കും) ആവുമല്ലോ എന്നു കരുതിയാണ്.

Appu Adyakshari June 21, 2009 at 10:23 AM  

track

നന്ദ July 13, 2010 at 12:54 AM  

എന്തായാലും പടം എനിക്കിഷ്ടപ്പെട്ടു. കണ്ണുനിറച്ച് ഒരു മഴ കണ്ടു തീര്‍ന്ന പോലെ..

Anonymous November 21, 2011 at 12:40 PM  

Beautiful

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP