ഒരു പുലരൊളിയില്‍...
ഒരു വാരാന്ത്യത്തില്‍, പലപ്പോഴുമെന്നപോലെ ഐലന്റ് എക്സ്പ്രെസ്സില്‍ ബാംഗ്ലൂരില് നിന്ന് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു, അര്‍ദ്ധരാത്രിക്കുശേഷമെപ്പോഴോ ആണ് ഒന്നിരിക്കാന്‍ സ്ഥലം കിട്ടിയത്. ജാലകത്തിനരികെയുള്ള ഒറ്റസീറ്റില്‍. വാളയാര്‍ ചുരം കഴിഞ്ഞ് ഇരുവശവും പച്ചവിരിച്ച; പനയോലകള്‍ തലയെടുത്തുനിന്ന നേര്‍ത്ത മഞ്ഞു പുതച്ച കഞ്ചിക്കോടെന്ന പാലക്കാടന്‍ മണ്ണിലേക്കെത്തിയപ്പോഴേക്ക് രാത്രി വഴിമാറിയതും പുലരിതുടുത്തു വിരിഞ്ഞതും ഞാനറിഞ്ഞിരുന്നില്ല. കുറച്ച് ദൂരവും പിന്നിട്ട് ഒലവക്കോട് ഗ്രാമത്തിലെത്തിയപ്പോഴേക്കും ട്രെയിന്‍ ഒരു മുരള്‍ച്ചയോടെ അല്പനേരം നിന്നു. എവിടെനിന്നോ എന്നിലേക്കൊരു തണുപ്പിന്റെ സ്പര്‍ശം കാറ്റായി വന്നുചേര്‍ന്നതും വെയിലുദിക്കാത്ത ഒരു പച്ചപ്പിലേക്ക് കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന് കരിമ്പനകള് അങ്ങിങ്ങായി..താഴെ പച്ച കമ്പളം പുതച്ച പാലക്കാടന്‍ മണ്ണ്....അതിനെതിരെ, അങ്ങകലെ മഞ്ഞു മേലാപ്പണിഞ്ഞ കല്ലടിക്കോടന്‍ മലനിരകള്‍...
32 comments:
ഒരു പുലരൊളിയില്‍...ഒരു പാലക്കാടന്‍ ഗ്രാമത്തില്‍...
ആഹാ... അതിമനോഹരം.
പുലര്‍കാലത്ത് ആദ്യ തേങ്ങ ഞാന്‍ തന്നെ ഉടയ്ക്കാം...
((( “ഠേ!” )))
നന്നായിട്ടുണ്ട്, ഫോട്ടോയും വരികളും..
എങ്ങുനിന്നോ വന്ന ഒരു തണുപ്പിന്റെ വിരൽ എന്നെ തൊട്ടു. :)
പ്രകൃതിയുടെ സൌന്ദര്യം അതും സൂര്യകിരണം പോലും വീഴും മുന്നെ.. നന്നായിട്ടുണ്ട്
തീവണ്ടിയുടെ തുറന്നിട്ട ജനലിലൂടെ ഒരു കാറ്റ്. നല്ല പടം നല്ല കുറിപ്പും.
So nostalgic.
നന്ദാ അതിമനോഹരമായിരിക്കുന്നു.വരികളും ഒപ്പം പടവും!
nannayi
ഇപ്രാവശ്യം ഓവെര്‍ എക്സ്പോസെഡ് ആവാത്ത ഒരു പടം; നന്ദി...
പടത്തില്‍ പുതുമയൊന്നുമില്ല.സാധാരണം.പക്ഷെ വരികള്‍ മനോഹരം
മനസില്‍ കുളിര്‍ കോരിയിടുന്ന ചിത്രം...
തീവണ്ടി അവിടം വിടണ്ട എന്നു തോന്നിയോ???
ഗൃഹാതുരത്വം വളരെയേറെ തരുന്ന നാടാണ്പാലക്കാട്.
തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കരിമ്പനകളും, അവയുടെ കള്ളും, പനനങ്കും വശ്യങ്ങളായ പാടങ്ങള്‍ക്കിടയിലൂടുള്ള റോഡുകളും, പിന്നെ പിന്നെ പലക്കാടന്‍ പെമ്പിള്ളേരെ കണ്ടിട്ടുണ്ടോ; ഹാല്‍ഫ്സാരിയൊക്കെ ഉടുത്തിട്ട് ഗ്രാമത്തിന്റെ ശ്രീത്വമുള്ള നാടന്‍ സുന്ദരിമാര്‍..
ഞാന്‍ ഏകദേശം 11 വര്‍ഷമായി പാലക്കാടന്‍ മണ്ണീല്‍ക്കൂടി കടന്നുപോയിട്ട്, പഠിക്കണ കാലത്ത് പോയിരുനപ്പോഴുള്ള കാഴ്ചയാണീ പറഞ്ഞത്..
പാലക്കാട് കാണേണ്ടത് പുലര്‍ച്ചയാണ്; അതും ബസിലിരുന്ന് കാണണം..ഹോ!!
എന്റെ അടുത്ത യാത്ര പാലക്കാടിനു തന്നെ..നെല്ലിയാമ്പതിയിലേക്ക്; പിന്നെ നെന്മാറ പൂരം കഴിഞ്ഞിട്ടില്ലെങ്കില്‍ കാണണം, വെടിക്കെട്ട്... കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടല്ലേ അത്!!!
drisyaത്തേക്കാള്‍ കൂടുതല്‍ വരികളാണു മനസ്സിനെ തൊട്ടത്...പാലക്കാടന്‍ തണുപ്പും രാവിലത്തെ ഉറക്കച്ചടവും നിറഞ്ഞുനില്‍ക്കുന്ന കാവ്യമനോഹരമായ വരികള്‍....(drisya എന്നൊക്കെ മലയാളത്തിലെഴുതാന്‍ ഇത്തിരി വിഷമം തന്നെ ട്ടാ...)
നന്ദന്‍ മാഷിന്റെ പടമാവുമ്പോള്‍ ഇതു പോര. എന്തൊക്കെയൊ ഒരു ലത്.. ട്രെയിനില്‍ നിന്ന് എടുത്തതിന്റെ ആവും
കണ്ടാ കണ്ടാ എന്റെ നാടിന്റെ ഭംഗി.
ഹരീഷേ ശര്യാ, പാലക്കാടന്‍ പെണ്‍കുട്ട്യോള്‍ക്കൊക്കെ നല്ല ഭംഗിയാ :)
തേങ്ങയുമായ് വന്ന ശ്രീ, എം.എസ് പ്രകാശ്, ശ്രീലാല്‍, ഉഷ, നൊമാദനീഷ്, കൃഷ്ണ തൃഷ്ണ, കാന്താരികുട്ടീ, the man to walk with(എന്തൂട്ട് പേരസ്റ്റാ??)ഹരീഷ് തൊടൂപുഴ, ദീപക് രാജ്, ആശിഷ രാജേഷ്, അനോണിമസ്, ഗുപ്തന്‍, പ്രിയ ഉണ്ണീകൃഷ്ണന്‍ എല്ലാവര്‍ക്കും നന്ദി, സന്തോഷം.
ദീപക് രാജ് : തുറന്ന അഭിപ്രായത്തിനു വീണ്ടും നന്ദി പറയുന്നു. ഇതുപോലെ ഇനിയും എന്നെ വിലയിരുത്തണം.
ഹരീഷ് : പാലക്കാടിന്റെ പുലരിയും, ഉച്ചയും, സന്ധ്യയും രാത്രിയും ഇത്രമേല്‍ ഞാന്‍ വേറെ ആസ്വദിച്ചിട്ടുണ്ടോ എന്നറീയില്ല. അത്രമാത്രം ആ നാട് എന്നെ സ്വാധീനിച്ചു, ഇഷ്ടപ്പെടൂത്തി. ആ പാലക്കാടന്‍ പെണ്‍കുട്ടികളെപറ്റി പറഞ്ഞതില്‍ മാത്രം വിയോജിപ്പ്. അത്ര സുന്ദരിമാരെ ഞാന്‍ കണ്ടിട്ടീല്ല ;) ഇനി അഥവാ അങ്ങിനെ ആരെയെങ്കിലും കണ്ടെങ്കില്‍ തീര്‍ച്ചയായും അവരുടെ വേരുകള്‍ പാലക്കാടായിരിക്കില്ല, മറ്റെവിടെയെങ്കിലും ആയിരിക്കും. ഷുവര്‍.
ഗുപ്തന്‍ : വളരെ സന്തോഷം ഇവിടെ വീണ്ടും വന്നതില്‍ (അപ്പോ ഇടക്കിടക്ക് ഈ വഴി വരാറുണ്ട് അല്ലേ??) അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. താങ്കള്‍ പറഞ്ഞത് 100% സത്യം. ഇതൊരു സാധാരണ ചിത്രമാണ്. യാതൊരു സ്പെഷ്യാലിറ്റിയും അവകാശപ്പെടാനില്ലാത്ത ചിത്രം. ഫോട്ടോയെടുക്കാന്‍ അറിയാത്തവര്‍പോലും എടുത്താല്‍ ഇതേപോലെതന്നെ കിട്ടുന്ന ചിത്രം. (ഇനിയുള്ളത് രഹസ്യം : അതുകൊണ്ടല്ലേ സാര്‍, ആ ഫോട്ടൊക്ക് താഴെ ഞാന്‍ കഷ്ടപ്പെട്ട് ഒരു പാരഗ്രാഫ് എഴുതി ചേര്‍ത്തത്. അതുകൂടി ഇല്ലായിരുന്നെങ്കില്‍..... ;) ഊഹിക്കാമല്ലോ)
പ്രിയാ : എവിടെയാണ് ആ സൌന്ദര്യധാമങ്ങള്‍?? ഞാന്‍ കണ്ടിട്ടില്ല
(ഞാനവിടെ ഉണ്ടായിരുന്ന സമയത്ത് ചില സുന്ദരികള്‍ കോഴിക്കോടായിരുന്നു എന്നു കേട്ടു. അതോണ്ടാവും കാണാഞ്ഞത്) ;)
ആ ശര്യാ. ഞാന്‍ കുറച്ചുകാലം കോഴിക്കോട്ടായിരുന്നു :)
ഉടനേ ബ്ലോഗിനെ ഓര്‍മ്മവന്നു, ക്യാമറ കൈയ്യിലെടുത്തു, ക്ലിക്കി :)
നല്ല പടം, കുറിപ്പും.
ഒരു സാധാരണ പടം ആണെങ്കിലും അതിന്റെ കൂടെ ഉള്ള അടികുറിപ്പും ആയപ്പോള്‍ എന്താ പറയാ നല്ലൊരു സദ്യ കഴിച്ച പോലെ തോന്നി. അഭിനന്ദനങ്ങള്‍.
എത്ര പറഞ്ഞാലും മതി വരാത്ത എത്ര കണ്ടാലും മടുക്കാത്ത...... ഹോ എന്താ പറയിക
പ്രിയം നിറഞ്ഞ ആശംസകള്‍
ശരിക്കും മനോഹരം. പ്രഭാതം പൊട്ടി വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാനും എത്രയോ പ്രാവശ്യം പോയിരിക്കുന്നു ആ വഴിക്കു്, ഓര്‍മ്മ വന്നു ആ കാലമൊക്കെ. (സുന്ദരികളേയും സുന്ദരന്മാരേയൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല)
!
അടിപൊളി......
ഒറ്റ ക്ലിക്ക് കൊണ്ട് ഉണര്‍ത്തിയതാണോ,
ഉറക്കം തീരാത്ത ആകാശം..
പച്ച പുതപ്പു താഴേക്കു വീണു പോയതാണോ?
നന്ദാ,
എനിക്കും ഈ പടം എടുക്കാന്‍ പറ്റൂം. പക്ഷേ ഇത്ര മനോഹരമകത്തില്ല എന്നു മാത്രം.
നന്നായിട്ടുണ്ട്. ഒപ്പം വിവരണവും.കൈ കൊടപ്പാ..:)
നന്നായിരിക്കുന്നു ചിത്രവും കുറിപ്പും
പാലക്കാടൻ ഗ്രാമഭംഗി എന്റേയും വീക്നെസ് ആണ്. എല്ലാ അവധിക്കും [സിസ്റ്റർ ഇൻ ലോയുടെ വീട് അവിടെയായതിനാൽ] മിനിമം ഒരു പാലക്കാടൻ യാത്രയെങ്കിലും നടത്താറുണ്ട്. എത്ര പോയാലും പിന്നെയും പിന്നെയും പോകണമെന്നു തോന്നുന്ന ഗ്രാമഭംഗി
മനോഹരം
എന്റെ നാട് കാണാന്‍ എന്ത് ഭം ഗിയാ !!!
nostalgic.
ഹോ എത്ര സുന്ദരമായ ചിത്രം....!
Post a Comment