പുലര്‍ മഞ്ഞിലൂടെ...
വേനല്‍ തന്റെ ചൂടാര്‍ന്ന പുതപ്പിനാല്‍ ബാംഗ്ലൂര്‍ നഗരത്തെ പൊതിയുന്നുണ്ടെങ്കിലും അതിന്റെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ പുലരിയിലും സന്ധ്യക്കുശേഷവും പ്രകൃതി തന്റെ മഞ്ഞു കമ്പളവുമായി പലപ്പോഴും വന്നു ചേരാറുണ്ട്.
കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരില്‍ നിന്നു ഒരുപാടകലെ കോലാറിലെ (കെ.ജി.എഫ്) ഊര്‍ഖം റെയില്‍ വേ സ്റ്റേഷനില്‍ മേയ് ആദ്യവാരത്തിലെ ഒരു പുലര്‍ കാഴ്ച.
പുലര്‍മഞ്ഞു മൂടിയ റെയില്‍ വേ ട്രാക്കിലൂടെ ബംഗാര്‍പ്പേട്ട് സ്റ്റേഷനിലേക്കു പോകുന്ന ട്രെയിന്‍.
33 comments:
പുലര്‍മഞ്ഞു മൂടിയ റെയില്‍ വേ ട്രാക്കിലൂടെ ബംഗാര്‍പ്പേട്ട് സ്റ്റേഷനിലേക്കു പോകുന്ന ട്രെയിന്‍.
പറയൂ സ്നേഹിതാ, ഞാനെങ്ങോട്ട് പോകണം ഈ പുലരിയെ ഒറ്റയ്ക്കാക്കി...
ട്രെയിനല്ല, ഉപഗ്രഹം വരെ വിടുന്നതിനു മുമ്പ് തേങ്ങ അടിക്കും എന്നതിനാല്‍ നീണ്ടു നിവര്‍ന്ന് ചുരുണ്ട് അമര്‍ന്ന് ചാടിക്കുത്തി ചെരിഞ്ഞ് വലിഞ്ഞ് ഒരു തേങ്ങാ ഈ ബ്ലോഗ് നടയില്‍ അടിച്ച് കമന്റിടീല്‍ ചടങ്ങ് ഞാനങ്ങ് ഉല്‍ഘാടിക്കുന്നു..
സോഡ .. സോഡാ...
..... ചിതറി വീണ തേങ്ങ മുറി എടുത്തു കൊണ്ട് കൊണ്ട് ഞാനീ പാളത്തിലൂടെ പുലര്‍ മഞ്ഞിലേക്ക് ഓടി യോടി അലിഞ്ഞു ചേര്‍ന്ന്.... !!
:)
നന്ദാ അവനൊരു ഷോഡ വാങ്ങിക്കൊടുത്തേ.ഇങ്ങനെ കമന്റടിക്കണേന് ലാലപ്പന് കൊടുക്കണം കൈ.എന്തൊരലക്കാണെന്റെ മോനേ :)
പടം നന്നായി നന്ദാ.ഒരു സ്റ്റോപ്പ് അണ്ടര്‍ എക്സ്പോസ്ഡ് ആയിരുന്നേ പടം ഒന്നൂടെ നന്നായേനെ
Good feel Good pic. nice one :)
ഈ പുലര്‍ക്കാലത്ത് സോഡയോ.. :)
ഒരു കറുത്ത കാപ്പി കിട്ടിയിരുന്നെങ്കില്‍.
നന്ദാ ആ കൈയ്യൊന്ന് തന്നേ.. :)
മനോഹരം !
manjum mawnavum niranja pulariyute svachathayileykku aarthirampiyatukkunna train....
svachasundaramaaya dinangalil
apratheekshithamaayi sambhavikkunna aakhaathangal pole....
വളരെ നല്ല ചിത്രം....
:)
തേങ്ങ അടി കഴിഞ്ഞു. കിട്ടിയ കഷണം കൊണ്ട് പകല്‍ ഓടി പോയി. ഞാന്‍ വന്നപ്പോഴേക്കും എല്ലാം ശുഭം. തേങ്ങ കിട്ടിയില്ലെങ്കിലെന്താ നല്ലൊരു പടം കാണാന്‍ ഒത്തില്ലേ.
ഒരു ട്രെയിന്‍ ഓടുന്നത് കാണാന്‍ ഇത്ര ഭംഗിയോ?
മനോഹരം!!!
അതി മനോഹരം!!
ഓര്‍മ്മകളുടെ മഞ്ഞു മൂടിയ പാലങ്ങളിലൂടെ ഒരു ജീവിത യാത്ര...
wow...superb!!!
ഇളം മഞ്ഞുള്ള പുലരിയിലൂടെ ഏകാന്തമായ വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര..
ഈ ഹൈദ്രാബാദില്‍ കൊടും ചൂടത്ത് കിടക്കണോരെ ഇങ്ങനത്തെ ചിത്രങ്ങള്‍ കാണിച്ച് കൊതിപ്പിക്കാതെ...
ingaleee kochu velupan kalath evide poyatha ????
athi manoharam ee kazcha
ഒരു തണുത്ത ഇളം കാറ്റ് ഉള്ളില്‍ വീശുന്ന പ്രതീതി...നല്ല കുളിരന്‍ പടം...
ഹോ.. നല്ല കുളിരു തരുന്ന ഒരു ചിത്രം.
ഈ കുളിര് വൈകുന്നേരമെങ്ങാനും ആയിരുന്നേല്‍ ഒരു സോഡാ പൊട്ടിക്കാമായിരുന്നു:)
തേങ്ങയുടച്ചു ഷോഡ കുടിക്കാന്‍ പരുവമായ ശ്രീലാല്‍, തേങ്ങ മുറി എടുത്തോടിയ പകല്‍കിനാവന്‍, ലാലപ്പനെ സപ്പോര്‍ട്ട് ചെയ്ത നൊമാദനീഷ്, ഇംഗ്ലീഷ് കമന്റന്‍ സന്തോഷ്, കറുത്ത കാപ്പി ചോദിച്ച ഫ്രണ്ടനോനി, മനോഹരമായി കമന്റിട്ട കാന്താരി,മംഗ്ലീഷില്‍ കമന്റിയ സബിത പിന്നെ ശിവ, സ്മൈലിയിട്ട the man to walk with, തേങ്ങകിട്ടാത്ത പുള്ളിപ്പുലി, കായംകുളം എക്സ്പ്രെസ്സില്‍ വന്ന അരുണ്‍, പിന്നെ hAnLLaLaTh, Jayesh San,കല്യാണിക്കുട്ടി, കൊടും ചൂടില്‍ കിടക്കുന്ന Kichu $ Chinnu | കിച്ചു $ ചിന്നു, എന്റെ വെളുപ്പാന്‍ കാലം അന്വേഷിച്ച Anonymous, ramaniga, തണുത്ത കാറ്റ് ഉള്ളില്‍ വീശിയ ശ്രീഇടമൺ, വൈകുന്നേരം ഷോഡ അന്വേഷിച്ച പി.സി. പ്രദീപ് എല്ലാവര്‍ക്കും എന്റെ ഒരു ഭയങ്കര നന്ദി, സന്തോഷാശ്രു :) ;)
അനോണി സുഹൃത്തേ,
കൊച്ചു വെളുപ്പാന്‍ കാലത്ത് എവിടേയും പോയതല്ല കോലാറില്‍ പോയി അടുത്ത ദിവസം കൊച്ചു വെളുപ്പാന്‍ കാലത്ത് ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ ട്രെയിന്‍ കാത്തു നിന്നതാ. :)
മഞ്ഞിനെ വകഞ്ഞു മാറ്റി, ഗമയിലൊരു പോക്ക്! കൊള്ളാം.
ടിക്കറ്റെടുക്കാതെ കയറിയതിന് ടി.ടി.ഇ. തള്ളി പാളത്തിലേക്കിടപ്പോള്‍ അവിടെക്കിടന്നെടുത്തതാണെങ്കിലും പടം നന്നായിട്ടുണ്ട്.
a beautiful scenery!the misty early mornings are my weakness as they are pollution free.
congrats to you for being creative even while waiting for your next train..............
hope the journey continues.......
best wishes,
sasneham,
anu
മഞ്ഞൊക്കെ വെയിലെടുക്കുംമുന്‍പേ...
നല്ല കമ്പോസിങ്ങ് ദിനേശാ
നന്ദകുമാരാ.... നന്നായിരിക്കുന്നു.
Perspective of the loosers in the race.
Good shot Nands :)
ഈ മഞ്ഞ് മഞ്ഞല്ല
ഈ കാറ്റ് കാറ്റല്ല
ഈ പടം പടമാണ്..!
കുളിരു കോരിയിടുന്ന പടം.
എന്നാലും പണ്ട് ഒരു തടാകത്തിന്റെ പുലരിയിലെടുത്ത ചിത്രമാണ് ഇതിലും മികച്ചത്. എനിക്കോര്‍മ്മശക്തിയുണ്ടെന്ന് കാണിച്ചതാണട്ടൊ.
സൂപ്പര്‍................. :)
പെടപ്പന്‍ പടം!
ലാലപ്പന്റെ കമന്റ്.. :)
:)
enthu oru kuliru
Post a Comment