Saturday, September 26, 2009

തിര ബാക്കി വെച്ചത്...




28 comments:

nandakumar September 26, 2009 at 5:42 PM  

തിര ബാക്കി വെച്ചത്...

Jayesh/ജയേഷ് September 26, 2009 at 6:20 PM  

എത്ര നടന്ന് തളര്‍ന്ന് കാണും !!!

ത്രിശ്ശൂക്കാരന്‍ September 26, 2009 at 6:45 PM  

ഇതൊരു കഥാചിത്രമല്ലേ? നഷ്ടപ്പെട്ട ആ ഷൂവിന്റെ കഥ? ആര്‍ക്ക് പറയാന്‍ കഴിയും ഇതിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന്?

കുഞ്ഞന്‍ September 26, 2009 at 6:46 PM  

ഭയ്യാ..

ഷാർപ്പനസ്സ് കിടിലൻ..!

ന്നാലും ആഷൂവിന്റെ ഇണയുടെ കാര്യം...

aneeshans September 26, 2009 at 7:14 PM  

കഥാവശേഷന്‍.

നല്ല പടം നന്ദാ.

ഹരീഷ് തൊടുപുഴ September 26, 2009 at 7:27 PM  

പുതീതാന്നു തോന്നുന്നൂലോ...!!

കള്ളാ, അതു നിന്റെ തന്നെയല്ലേ.. അവിടെകൊണ്ടിട്ടട്ട് പടം പിടിച്ചൂലേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് September 26, 2009 at 7:46 PM  

എന്നെയുപേക്ഷിച്ച് നീ എവിടെപ്പോയി??

ഗുപ്തന്‍ September 26, 2009 at 7:52 PM  

ഹ! എന്തെന്ത് ശബ്ദങ്ങള്‍|

Anonymous September 26, 2009 at 8:18 PM  

ഹരീഷ് തൊടുപുഴയ്ക്ക്
ഫയങ്കര പുത്തിയാണല്ലോ..
ഒരു സ്ക്കൂള്‍ കുട്ടീടെ ഷൂ കണ്ടിട്ട്!
great work nandan

Anonymous September 26, 2009 at 8:29 PM  

കുരുട്ടു ബുദ്ധിയാ ;)

രഞ്ജിത് വിശ്വം I ranji September 26, 2009 at 8:34 PM  

അടുത്ത തിരയില്‍ കൂട്ടുകാരന്‍ വരുമായിരിക്കും.. അതോ ഇയാള്‍ കടലിലേക്കു മടങ്ങുമോ

Unknown September 26, 2009 at 9:02 PM  

നല്ല ചിത്രം. എന്നെ പോലുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന കാഴ്ച്ച.

പൈങ്ങോടന്‍ September 26, 2009 at 9:13 PM  

നല്ല പടം.
ഫ്രെയിമില്‍ വേറേ എന്തെങ്കിലും കൂടി ഉണ്ടായിരുന്നെങ്കില്‍...

Vimal Chandran September 26, 2009 at 9:27 PM  

one of ur best shot...too simple..only blue shades...loved it :)

Anonymous September 26, 2009 at 9:52 PM  

നന്നായിട്ടുണ്ട്. പിന്നെ മാഷെ ഇടക്കൊന്നു നന്തപര്‍വത്തിലേക്കും വരണേ

ബിന്ദു കെ പി September 26, 2009 at 9:53 PM  

ഇതാണു പറയുന്നത്, കണ്ണുണ്ടായാൽ പോരാ, കാണണം എന്ന്... :)

Unknown September 26, 2009 at 10:46 PM  

കിടിലൻ പടം..! നല്ല ഷാർപ്പനസ്സ്..

സെറീന September 26, 2009 at 11:00 PM  

എങ്ങനെയാണ് ഇത്രമേല്‍
തനിച്ചായത്‌?

വേണു venu September 26, 2009 at 11:38 PM  

തിര ബാക്കി വെച്ചത്...
ചിത്രത്തേക്കാള്‍ ഇഷ്ടമായി ക്യാപ്ഷന്‍.

പകല്‍കിനാവന്‍ | daYdreaMer September 26, 2009 at 11:41 PM  

നന്ദാ പോണ്ടിച്ചേരിയില്‍ നിനക്ക് നഷ്ടപ്പെട്ടത് നീ ഇവിടെ തിരിച്ചു പിടിച്ചു.. :) നല്ല ചിത്രം..

Unknown September 27, 2009 at 4:26 PM  

അടുത്ത തിര ചിലപ്പോള്‍ അതിനെ അതിന്റെ ജോടിയുടെ അടുത്തേക്ക് തിരികെ കൊണ്ടാക്കുമായിരിക്കും...

മീര അനിരുദ്ധൻ September 27, 2009 at 6:54 PM  

ഇണയെ കാത്തിരിക്കുന്ന പാവം ഷൂ ! കാത്തിരിപ്പ് സഫലമാവട്ടെ

Anonymous September 27, 2009 at 9:50 PM  

തിര ബാക്കിവെച്ച പോലെ തോന്നുന്നില്ലല്ലോ :P
ഫോട്ടോ എടുക്കാന്‍ വെച്ചത് എന്ന് പറയാം :P അല്ലെങ്കില്‍ പിന്നെ ഒരു ഷൂ മാത്രം ബാക്കി വെച്ച് അതിട്ട ആളേയും പെയര്‍ ഷൂവും തിര കൊണ്ടോയെന്ന് കൂട്ടാം ;) അല്ലാതെ തിരയ്ക്കൊപ്പം പോയി വന്ന ലുക്ക് ഷൂവിനില്ലല്ലോ !

പൊട്ടന്‍ September 27, 2009 at 9:51 PM  

പൊട്ടന്‍ ഹരീശന്‍ തൊടുപുഴേന്റെ ആളാ മോനേ ?
വിട്ടു പിടീ വിട്ടു പിടീ

ശ്രീഇടമൺ September 28, 2009 at 11:56 AM  

"തിര ബാക്കി വെച്ചത്...തീരത്തിന്"
നന്നായിട്ടുണ്ട് നന്ദേട്ടാ...
വളരെ...!

Appu Adyakshari September 29, 2009 at 8:11 AM  

നന്ദാ,
ഈ ചിത്രം നന്ദന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നല്ലഎന്നാണ് എനിക്ക് തോന്നിയത്. കൊള്ളാം എന്നേയുള്ളൂ. നന്ദപർവ്വത്തിലെ കഥകളും ചിത്രങ്ങളും എവിടെ..ഈയിടെ ഒന്നും കാണുന്നില്ലല്ലോ.. വല്ലപ്പോഴൂം ഒരു മുല്ലപ്പൂവും, ഒരു വയൽ‌വരമ്പും, കുറേ കൊന്നപ്പുക്കളും ഒക്കെ കാണുവാനുള്ള ആഗ്രഹമാണ്. പ്ലീസ്.

nandakumar September 29, 2009 at 11:23 AM  

അഭിപ്രായങ്ങള്‍ പറഞ്ഞ അനോണികളും സനോണികളുമായ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!

‘എന്റെ ഷൂ ഇങ്ങനല്ലാ‍ാ‍ാ’ എന്ന് ജഗതി സ്റ്റൈലില്‍ ഞാന്‍ മൂന്നു വട്ടം പറയുന്നു ;)

കന്യാകുമാരിയിലെ പരിമിത ദിവസങ്ങളില്‍ കടല്‍തീരത്തുള്ള പതിവു സായാഹ്ന നടത്തിനിടയില്‍ യാദൃശ്ചികമായി കണ്ട ഒന്നാണിത്. ഇതിന്റെ രണ്ടു മൂന്നു സ്നാപ്പുകള്‍ എടുത്തെങ്കിലും സബ്ജക്റ്റീവായി തോന്നിയത് ഈ ഫ്രെയിമാണ്. തിരകള്‍ വന്നുപോകുന്നത് നോക്കിയിരുന്നപ്പോള്‍, ആര്‍ത്തലച്ചുവന്ന ഒരു തിര കൊണ്ടിട്ട ഏതോ ഒരു സഞ്ചാരിയുടെ (അത് കുട്ടിയാവാം, അച്ഛനാവാം ആരുമാകാം) അനാഥമായ ഒറ്റ ഷൂ! തിരകളുടെ ചാഞ്ചാട്ടത്തില്‍ അതിങ്ങനെ മുന്നോട്ടും പിന്നോട്ടും നീങ്ങിനിരങ്ങിയിരുന്നു. തിരകള്‍ നൊട്ടി നുണഞ്ഞുപോയ തീരത്തിന്റെ കറുത്ത മണല്‍പ്പരപ്പില്‍ സായാഹ്നവെയിലില്‍ അനാഥമായ ആ ഒറ്റഷൂ ഒരു കൌതുകമെന്നതിനപ്പുറം എന്തോ ഒരു വികാരം ഉള്ളിലുണ്ടാക്കി എന്നതാണ് നേര്.
ഇതൊരു ഗംഭീര ചിത്രമാണെന്നോ മറ്റോ ഉള്ള അഭിപ്രായം എനിക്കുമില്ല തന്നെ. എന്റെ പരിമിത ചുറ്റുപാടുകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഞാന്‍ എനിക്കാവുന്നത് കണ്ടെത്തുന്നു. അത്രതന്നെ. :)

@ അപ്പു : നന്ദപര്‍വ്വത്തെ ഓര്‍ക്കാത്തതല്ല. സമയവും മനസ്സും അനുവദിക്കാത്തതുകൊണ്ടാണ്. എഴുത്ത് ഒരു എളുപ്പപ്പണിയല്ല എന്നെ സംബന്ധിച്ച്, അതുകൊണ്ട് തന്നെ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ ഭയം തോന്നുന്നു. ജീവിതവും ജോലിയുമായി ഇത്തിരി തിരക്കും കൂടിയായപ്പോള്‍ ഉള്ളിലിപ്പോള്‍ എഴുത്തിന്റെ സ്പാര്‍ക്ക് വരുന്നില്ല (പിന്നേ,അഭിനവ എഴുത്തച്ഛനാണല്ലോ ഞാന്‍!! :) ഹി ഹി ) സമയവും സന്ദര്‍ഭവും പോലെ എഴുതാം.

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി, സ്നേഹം..

ശ്രീലാല്‍ September 29, 2009 at 8:07 PM  

കടലിന്റെ ആരവങ്ങൾക്കുമേലെ, ഒറ്റയ്ക്ക്, ഒരു കുഞ്ഞുനിലവിളി കേൾക്കുന്നു...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP