പുലരിയിലേക്ക് മിഴി തുറന്ന്...
കിഴക്ക് ചുവപ്പ് പടരുന്നതേയുള്ളു. വഴിമാറാന്‍ മടിച്ച് ഇരുള്‍ അതിന്റെ അവസാനത്തെ നീലിച്ച കണങ്ങളെ പുലരിയുടെ ചുവപ്പിലേക്കലിഞ്ഞ് ഇല്ലാതാവുകയാണ്.
ആര്‍ത്തിരമ്പുന്ന കടലും, ഉദിച്ചുയരുന്ന സൂര്യനും സഞ്ചാരിയുടെ കാഴ്ചകളിലേക്ക് ചാരുത പകരുമ്പോള്‍; അകലെ ആഴിയുടെ ആഴങ്ങളില്‍ ജീവിതത്തിന്റെ മറ്റൊരു ദിവസത്തിനായി ഊഴം കാത്തിരിക്കുകയാണ് ഈ വള്ളങ്ങള്‍...
മൂന്നു സാഗരങ്ങളുടെ സംഗമ ഭൂവിലെ ഒരു പുലരി ദൃശ്യം.
38 comments:
മൂന്നു സാഗരങ്ങളുടെ സംഗമ ഭൂവിലെ ഒരു പുലരി ദൃശ്യം.
colour full. :)
ഗ്രാന്‍ഡ് ആയിട്ടിണ്ടിഷ്ടാ. എന്താ ഒരു നിറം അതിന്റെ ഒരു കുത്തിപൊരി. പിന്നെ ആ വള്ളങ്ങളും ബോട്ടും. എല്ലാം കൂടി രാവിലെ തന്നെ നല്ലൊരു കണി ആയിരുന്നു എനിക്ക്.
നന്ദന്‍ മാഷെ..
വന്നു വന്ന് പടങ്ങളെ കവറുചെയ്യുന്നരീതിയില്‍ അടിക്ക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയല്ലൊ..! അഭിനന്ദനങ്ങള്‍..!
ആ കരയ്ക്കിരിക്കുന്ന വഞ്ചി ഒരു മറ സൃഷ്ടിക്കുന്നുണ്ട്..
അല്ല മാഷെ ഒരു ദിവസം തുടങ്ങാന്‍ പോകുന്നതെയുള്ളൂ അപ്പൊയെന്തിനാ വള്ളങ്ങളും ബോട്ടും ജീവിതത്തിന്റെ മറ്റൊരു ദിവസത്തിനായി കാത്തിരിക്കുന്നത്???
ഒറിജിനല്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം!
very good...
മനോഹരം.അടുത്തദിവസത്തിന്റെ ഊഴം കാത്തിരിക്കുന്ന മനുഷ്യനെപ്പോലെ തന്നെ; യാത്രപോകേണ്ടുന്ന ആഴങ്ങളെക്കുറിച്ചുള്ള അറിവില്ലാതെ.
കുഞ്ഞാ, കുഞ്ഞന്റെ ചോദ്യത്തില്‍ തന്നെയുണ്ട് ഉത്തരം, “ഒരു ദിവസം തുടങ്ങാന്‍ പോകുന്നതെയുള്ളൂ“. ഇന്നലത്തെ ദിവസം അവസാനിക്കുന്നതേയുള്ളു ഇന്ന് പുലര്‍ന്നു കഴിഞ്ഞിട്ടുമില്ല. വരാനിരിക്കുന്ന/വന്നുകൊണ്ടിരിക്കുന്ന മറ്റൊരു ദിവസം (കൂടി)
;)
അതിസുന്ദരം ഈ ചിത്രം.....
വളരെ നല്ല പടം. നല്ല ഫ്രെയിം, എളുപ്പത്തിൽ അങ്ങനെ കണ്ട് മറക്കാൻ പറ്റാത്ത അടിക്കുറിപ്പും..
സൂപ്പര്‍.പക്ഷെ അടിക്കുറുപ്പിലെ രണ്ടാമത്തെ വരിയില്‍ എന്തോ പ്രശ്നം പോലെ.
അജ്ഞാതനായ സുഹൃത്തേ നന്ദി; വീണ്ടും വായിച്ചപ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും വാചകങ്ങളുടെ ഘടന മാറ്റിയാല്‍ ഏറെ നന്നാവുമെന്ന് തോന്നി. തിരുത്തിയെഴുതിയിട്ടുണ്ട്. നല്ലൊരു അഭിപ്രായത്തിന് നന്ദി. ;)
nandaa,
xlent frame n composition. color tone creates a better mood.
ans
ഫോട്ടോ എടുക്കുന്നതിന്റെ സങ്കേതിക വശങ്ങളെപ്പറ്റി ഒന്നുമൊന്നും എനിക്കറിയില്ല. അതുകൊണ്ട് ഈ പറയുന്നതു കാര്യാക്കണ്ട.
പെട്ടെന്നു് ഇതു കണ്ട ഉടനെ എനിക്കു തോന്നിയതു് എന്താണെന്നോ,ആ left bottom corner ലെ ബോട്ട്/വഞ്ചി അവിടെ ഇല്ലാതിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നില്ലേ എന്നാണ്.
നന്ദാ, ഇതു പറഞ്ഞതുകൊണ്ട് കുഴപ്പല്യല്ലോ അല്ലേ?
ചിത്രങ്ങളിലെ നന്ദൻ ടച്ച് മനോഹരം....
നന്ദേട്ടാ കിടിലന്‍ പടം, കടലിന്റെ മറ്റൊരു സാദ്ധ്യത
കുഞ്ഞേട്ടനും,എഴുത്തുകാരിച്ചേച്ചിയും പറഞ്ഞപോലെ വെറും ആകാശവും കടലും മാത്രമായിരുന്നാലും ആ പടം മോശമാകില്ല,
പക്ഷേ അടിക്കുറിപ്പ് വേറെ കണ്ടെത്തേണ്ടി വരും. :)
ഫോട്ടൊഗ്രാഫിയുടെ സാങ്കേതിക വശങ്ങൾ വലിയ പിടിയില്ലെങ്കിലും ആ ചിത്രം എനിക്കിഷ്ടായി ,ഒരു ഫോട്ടൊ പൊലെ അല്ല വരച്ച് വച്ച പോലെ തോന്നുന്നു,,പിന്നെ പ്രകൃതിയുടെ ചായക്കൂട്ടുകളും ,നിറങ്ങളുടെ കൂടിച്ചേരലുകളും മനോഹരം..
ആ വഞ്ചി കുറച്ചധികം സ്ഥലം ഈ ഫ്രേമിൽ അടിച്ചുമാറ്റിയോ എന്ന് എനിക്കും തൊന്നുന്നുണ്ട്..
ഗംഭീര സജസ്റ്റീവ് ചിത്രം. അനോണി പറഞ്ഞപോലെ എക്സലെന്റ് ഫ്രെയിം ആന്റ് കോമ്പോസിഷന്‍. ആ വഞ്ചിയുടെ സജഷന്‍ മാറ്റി കടലിന്റേയും ആകാശത്തിന്റേയും ചിത്രം എടുത്തിരുന്നെങ്കില്‍ അതൊരു സാധാരണ ചിത്രമാകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഗ്രേറ്റ് ഫ്രെയിം.
(ഈശ്വരാ, ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് നല്ലൊരു ചിത്രത്തെ കൊന്നുകളയുമോ ചിലര്‍??)
കസറന്‍ പടം മാഷേ...
സന്തോഷിന്റെ അഭിപ്രായത്തൊടെ നൂറു ശതമാനം എഗ്രീ....:)
മൂന്നു കടലും മൂന്ന് ആകാശവും.
സാഗരങ്ങളെ പാടിപ്പാടിയുണര്‍ത്തിയ...
എന്ന പാട്ട് മൂളാന്‍ തോന്നുന്നു.
ഈശ്വരാ!! ഇത് ഫോട്ടോ തന്നെയോ?!!!!!!!
വെരി സോറി നന്ദൻ, ഇതെനിക്ക് മോട്ടിക്കാതിരിക്കനാവില്ല..
ദേ ഞാൻ മോട്ടിച്ചു :)[പ്രതികാരം..പ്രതികാരം..]
നന്ദാ,
ഫോട്ടോയെ വെല്ലുന്ന അടിക്കുറിപ്പ്.
ഫോട്ടോ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
great shot...
അടിപൊളി....
കൊള്ളാം ട്ടോ; നല്ല ആങ്കിള്‍, ബെസ്റ്റ് വൈറ്റ് ബാലന്‍സ്, നല്ല അറേഞ്ച്മെന്റ്സ്...
ഈ സംഗമ സ്ഥലം എവിടെയാണെന്നു കൂടി പറഞ്ഞുതരൂ..
ഹരീഷേ, അടി..അടി... ആ!!. :)
മൂന്നു കടലുകള്‍ ഒരുമിക്കുന്ന ഇന്ത്യയുടെ തെക്കേയറ്റം അറിയില്ല അല്ലേ? ഇല്ലേല്‍ ആ ഫോട്ടോയുടെ താഴെയുള്ള ലേബല്‍ നോക്ക് ;)
OH!!!! Look at the sky!
ശോ!! ഞാനെന്തൊരു പൊട്ടന്‍!!
ഇതാണ് ഇത്രയ്ക്ക് സുന്ദരമായ കാപ്ഷന്‍ എഴുതിയാലുള്ള പ്രശ്നം...
ആ വരികളില്‍ ലയിച്ചിരുന്നു പോയി ഞാന്‍...
സ്ഥലകാലവിഭ്രാന്തി...
അതന്നേ..
അതാ പറ്റിയേ...
നന്ദൂ, ആരോടും പറയണ്ടാട്ടോ...
വല്ലാത്തൊരു എകാന്തതയുണ്ട് ഈ സൌന്ദര്യത്തില്‍..
അതി മനോഹരമായ ചിത്രം.
മനോഹരം
സുന്ദരമായ ചിത്രം.
ഒരു കലാകാരനു മാത്രം കിട്ടുന്ന ആംഗിള്‍! നന്നായിരിക്കുന്നു!
Great click nandanji... Superb !
കാമറ വാങ്ങിക്കഴിഞ്ഞപ്പോള്‍ ആദ്യമോര്‍ത്തത് കന്യാകുമാരിക്ക് പോകുന്നതിനെക്കുറിച്ചാണ്. പക്ഷെ ഇവിടെ സെക്കന്‍ഡ് ഷോകഴിഞ്ഞ് ബസ്റ്റാന്‍ഡില്‍ ഇറങ്ങി ഒരുമണിക്കൂര്‍ കടല്‍കൊറിച്ചു നിന്നാല്‍ കന്യാകുമാരി വണ്ടി വരില്ല. കുലുങ്ങിയും ഉലഞ്ഞും മൂന്നുമണിക്കൂര്‍ ഉറക്കം കഴിഞ്ഞാല്‍ കണ്ണുമിഴിക്കാന്‍ ഒരു സാഗരസംഗമവും ഇല്ല. :(
ഫോട്ടോ എടുക്കനതിനെ കുറിച്ചു കൂടുതല്‍ ഒന്നും അറിയില്ല...
അത് കൊണ്ടു കമന്റ് ഇടാന്‍ പാടില്ല..എന്ന് ഇല്ലെല്ലോ...:)
സംഭവം സൂപ്പര്‍....!!!!
നന്നായിട്ടുണ്ട്.. നല്ല കളേര്‍സ്!
ഇതു കലക്കി മാഷേ .. :) ഞാന്‍ ലേറ്റസ്റ്റ് പടങ്ങള്‍ കാണാറുണ്ടെങ്കിലും ആദ്യായാണ് പിന്നിലേക്ക് താളുകള്‍ മറിച്ചു നോക്കുന്നതു .. കൊള്ളാട്ടോ .. വളരെ നല്ല പോട്ടോങ്ങള്‍ ..
Post a Comment