രാമേശ്വരം ഇടനാഴിയില്‍...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്ഷേത്ര ഇടനാഴിയായ രാമേശ്വരം ഇടനാഴിയുടെ ഒരു വെളിച്ചക്കീറിലിരുന്ന് ഭിക്ഷ ചോദിക്കുന്ന ഒരു സന്യാസിയുടെ ചിത്രമെടുക്കാനുള്ള ശ്രമത്തിലാണ് വിദേശികളായ ആ വിനോദ സഞ്ചാരികളെ കണ്ടത്. സന്യാസിയുടെ ദൈന്യം നിറഞ്ഞ അപേക്ഷയെ അവഗണിച്ച് കാഴ്ചകള്‍ കണ്ട്, അവര്‍ ഇടനാഴിയുടെ അങ്ങേയറ്റത്തേക്ക് നടന്നു മറഞ്ഞു...
രാമേശ്വരം ഇടനാഴിയുടെ നല്ലൊരു ചിത്രം പൈങ്ങോടന്റെ ബ്ലോഗില്‍
19 comments:
രാമേശ്വരം ക്ഷേത്ര ഇടനാഴിയില്‍ നിന്ന്...
beauty in darknes..!!
:)ishtaayi
എന്തോ ഒരു അവ്യക്തത:)
അരുണേ,
ചിത്രം കുറച്ച് ബ്ലര്‍ ആണ്. ഞാന്‍ ഈ ഫോട്ടൊ എടുത്തത് വൈകീട്ട് ആറുമണി ആയിട്ടുണ്ടാകും. വളരെ കുറഞ്ഞ വെളിച്ചത്തില്‍ എടുത്തതുകൊണ്ടാണ് നോയിസും, ബ്ലറും ആയത്. ഒരു ദൃശ്യഭംഗിക്കപ്പുറം അതിലെന്തോ തോന്നിയതുകൊണ്ടാണ് പോസ്റ്റു ചെയ്തത്. :)
നന്ദന്‍ ഭായ്,
രാമേശ്വരം ഇഷ്ടപ്പെട്ടെന്നു തോന്നുന്നല്ലോ.
നോക്കിയിരിക്കെ എന്തോക്കെയോ പറയുന്ന ചിത്രം, ഒരു പക്ഷെ അവ്യക്തതയാണതിന്റെ വാചാലത.
ചിത്രം ബ്ലര്‍ ആണെങ്കിലും സബ്ജക്റ്റീവ് ആണ്
നന്ദൂ..
നീ കാണാന്‍ പറ്റ്ണ വല്ലതും പോസ്റ്റ് ചെക്കാ :)
അല്ല.. ഈ കാശി രാമേശ്വരത്തൊക്കെ എന്താ ഇപ്പൊ പരിപാടി..
മനസ്സിലാവാഞ്ഞിട്ട് ചോദിക്യാ :) :)
ഈ രാമേശ്വരം എവിടാ?
അന്ന് കാലത്ത് ഇത് എങ്ങനെ തീര്‍ത്തു എന്നത് ഒരു വിസ്മയമായി നില്‍ക്കുന്നു
ചിത്രം മനോഹരം!
ഒരു കാഴ്ചയ്ക്കും ഇണങ്ങാത്തവരെ
കാണുന്നല്ലോ അതു മതി.
നന്ദന്‍, നല്ല ഇടനാഴി. ചിത്രം പകര്‍ത്തുവാനുള്ള ശ്രമവും ശ്ലാഘനീയം. ശരിക്കു പതിഞ്ഞില്ലെങ്കിലും, കാണാത്ത കാഴ്ചകള്‍ സുന്ദരം എന്നതുപോലെ ഇത് വളരെ ഇഷ്ടപ്പെട്ടു. പൈങ്ങോടന്‍ ചിത്രത്തിലേക്കുള്ള ലിങ്കിനും നന്ദി.
ഇടനാഴി അവ്യക്തമെങ്കിലും, കാണുന്നു.........
കാലൊച്ചകൾ മൃദുലമെങ്കിലും കേൾക്കുന്നു.....
ഈ ചിത്രത്തിന്റെ വിജയവും ഇതൊക്കെയല്ലേ?
പൈങ്ങോടന്റെ ചിത്രം കാട്ടിത്തന്നതിന് നന്ദി.
രാമേശ്വരത്ത് പോകണം. പിന്നെ അവിടന്ന് ധനുഷ്ക്കോടിയിലേക്കും. ബിഗ് - ബി എന്ന സിനിമ കണ്ടതിനുശേഷം ധനുഷ്ക്കോടി മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ട്.
ചിത്രത്തിലെ ഷേയ്ക്കിന് ഒരു പ്രത്യേകത തോന്നുന്നുണ്ട്. അല്ലെങ്കില്‍ അനക്ക് ഷേക്കിന്റെ പടം ഇടേണ്ട കാര്യം എന്തിരിക്കുന്നു ? അതിനിവിടെ ഞമ്മളില്ലേ ?
കല്ലുകൾക്ക് കഥ പറയാൻ പറ്റിയിരുന്നെൻകിൽ രാജവാഴ്ച്ച കാലം മുതലുള്ള എന്തെല്ലാം കഥകൾ അവ പറഞ്ഞേനേ .രാമേശ്വരത്ത് നിന്നു പിന്നെ കിഴക്കോട്ട് പോയില്ല അല്ലെ നന്ദൻ ?
good try in low light
വെളിച്ചം വളരെ കുറവായതുകൊണ്ട് ഇവിടെ പോട്ടം എടുക്കുന്നത് ഇത്തിരി പണിതന്നെ ആണ്
പിന്നെ രാമേശ്വരത്തിന്റെ മറ്റൊരു പടത്തിന്റെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ. ആ പടം കിക്കിടു ആയിട്ടുണ്ട് ട്ടാ . ആരാ ആ പഹയന്‍. ഒന്നു ശിഷ്യപ്പെടാനാ :)
പക്ഷെ ഇന്ത്യയില്‍ അവര്‍ എവിടെയും കണ്ടു മടുത്ത കാഴ്ച അല്ലെ അത്.
അത് കൊണ്ടാവും..
ഇടനാഴിയില്‍ ഒരു കാലൊച്ച.... ഇവരുടേതായിരുന്നു അല്ലേ?
valare manoharamaya kaazhchakal!!!
Post a Comment