യാത്രയിലെ സമീപ ദൃശ്യങ്ങള്‍
വെയില്‍ പടരും മുമ്പു തുടങ്ങിയതായിരുന്നു ആ യാത്ര.
നിശ്ശബ്ദതയുടെ ആഴത്തെ മുറിവേല്‍പ്പിക്കുന്ന റെയില്‍പ്പാളങ്ങളുടെ മുരള്‍ച്ച. മയക്കത്തിന്റെ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്ന ഏകാന്തത. പുറത്തെ പച്ചയുടെ തിരിഞ്ഞോട്ടം പകര്‍ന്ന കൌതുകം. ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന ആരോ... ചിന്തകളിലേക്കും, കാഴ്ചയുടെ കൌതുകങ്ങളിലേക്കും, ഉറക്കത്തിലേക്കും, ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന്റെ തിരക്കിലേക്കും, പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകളിലേക്കും എന്റെ കണ്ണൂകള്‍ തുറന്നടഞ്ഞു.
പുലര്‍ച്ചയുടെ നേര്‍ത്ത ഈര്‍പ്പം മുറ്റിനിന്ന പ്ലാറ്റ്ഫോമില്‍ നിന്ന് പൊള്ളുന്ന വെയില്‍ച്ചീളിലേക്കും, ജാലകത്തിലൂടെ വീശിത്തന്ന കാറ്റിനുമൊപ്പം മലയും കുന്നും കായലും കടന്ന് ദിവസത്തിന്റെ ഒടുക്കം, സന്ധ്യയുടെ ചുവപ്പണിഞ്ഞ അവസാന സ്റ്റേഷനിലെത്തി. അകലെ അഭിവാദ്യമര്‍പ്പിച്ച് ചുവന്ന പൊട്ട്...
25 comments:
ദിവസത്തിന്റെ ഒടുക്കം സന്ധ്യയുടെ ചുവപ്പണിഞ്ഞ അവസാന സ്റ്റേഷനിലെത്തി.
യാത്രയിലെ സമീപ ദൃശ്യങ്ങള്‍. ഒരു യാത്രാഫോട്ടോ പോസ്റ്റ്
Simple and good. portraying life's through
Ans
കുറിപ്പ് മനോഹരം....
ചിത്രങ്ങള്‍ ചിലത് നന്നായിട്ടുണ്ട്..
ആരും തേങ്ങ അടിച്ചില്ല .. അപ്പൊ ഞാന്‍ തന്നെ അടിക്കാം
{{{{ ഠോ }}}}
നന്ദേട്ടാ ആ കണ്ണുകള്‍ ഒപ്പി എടുക്കാത്ത കാഴ്ചകള്‍ വിരളം ആണ് അല്ലെ
എടുക്കുന്നവ അതി മനോഹരവും
പുലരിയില്‍ നിന്ന് അസ്തമയത്തിലേക്ക്
രണ്ടു നേര്‍ രേഖകളിലൂടെ പാഞ്ഞു പോകുമ്പോള്‍
അതിലും വേഗത്തില്‍ എത്ര യാത്രകള്‍ ഉള്ളാലെ...
പറയാന്‍ മറന്നു, അഞ്ചാമത്തെ ചിത്രം എനിക്കേറ്റവും പിടിച്ചത്,
പുറത്തെ വേഗവും അകത്തെ ഏകാന്തതയും..
പിന്നെ പതിനൊന്ന്..
Simple but BEAUTIFUL...!
കുറിപ്പ് ഒത്തിരി ഇഷ്ടമായി.. ചില ചിത്രങ്ങളും.. ആശംസകള്‍...
വരികളും പടങ്ങളും ഇഷ്ടായി. അഞ്ചാം പടം എനിക്കേറ്റവും ഇഷ്ടായി. പുതിയ ഉടുപ്പ് ഒന്ന് കൂടി ഗുമ്മാക്കണം.
nice..!!
i likd 11th photo
Dear Nanda,
those different views of journey, i liked, b'se, it simple as well as deep one
i really appreciated ur thoughts & ideas
picture 5 and 11 are so nice.....
ചിത്രങ്ങള്‍ നന്നായിരിക്കുന്നു. വലുതായി കാണാനുള്ള സൗകര്യം കൂടി ഉണ്ടെങ്കില്‍ ഉഗ്രന്‍ ആയേനെ.
നന്ദന്‍ ജീ..,സമീപദൃശ്യങ്ങള്‍ക്കൊരു പ്രത്യേക രസം..പരിചിതമെങ്കിലും ഈ കാഴ്ചകള്‍ ഇങ്ങനെയൊരുമിച്ചു വെച്ചപ്പോള്‍
ജീവിതത്തിന്റെ പല വിധ ഭാവങ്ങളെ ഒന്നായിയൊപ്പി വെച്ച പോലെ...:)
അപ്പ എവിഡക്കാ മാഷ് പോണത് ?
ചായ ചായ, ചായേഏയ്...
കൂട്ടപ്പടം നന്നായിട്ടുണ്ട്.
നാട്ടില്‍ വന്ന് പോയപ്പേഴേക്കും പട പടാ പോസ്റ്റാണല്ലോ :)
നന്നായിരിക്കുന്നു.....
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
ഒരു മുഴുനീള റ്റ്രെയിന്‍ യാത്രയെ ഓര്‍മ്മിപ്പിച്ചു ട്ടാ...
യാത്രാ ഫോട്ടോ പോസ്റ്റ് ഇഷ്‌ടപ്പെട്ടു... ഈ ഐഡിയ ചിലപ്പൊ ഞാന്‍ അടിച്ചു മാറ്റും :)
തലക്കെട്ട് കലക്കീരിക്കുണൂട്ടാ.
നന്ദാ,
ഇഷ്ടമായത് പത്താമത്തെ ചിത്രം. നീലക്കരയുള്ള വെള്ളവസ്ത്രങ്ങളില്‍ പൊതിഞ്ഞ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ,കാരുണ്യത്തിന്റെ ആത്മാവുകള്‍.
പൊട്ട സ്ലേറ്റ് പറഞ്ഞതു പോലെ
ചിത്രങ്ങള്‍ വലുതായിക്കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂറേക്കൂടി ആസ്വാദ്യകരമായിരുന്നേനെ.
പടങ്ങള്‍ എല്ലാം മനോഹരമായി എന്നു ഞാന്‍ പറയില്ല:(
Nice compilation of scenes on a train journey Nandu.
ചിത്രങ്ങളെക്കാള്‍ കുറിപ്പ് നന്നായി
Photos nannayittundu maashe.
Bangalore yaathra orma varunnu.
Post a Comment