Tuesday, April 21, 2009

ഏകാന്തം


ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്നവര്‍....

(തമിഴ് നാട്ടിലെ തിരുന്നെല്‍വേലിക്കടുത്ത് ‘മണിമുത്താര്‍‘ എന്ന വിനോദ സഞ്ചാര സ്ഥലത്തു നിന്നും..)

23 comments:

nandakumar April 21, 2009 at 11:27 PM  

ആള്‍ക്കൂട്ടത്തില്‍ ഏകാന്തമാകുന്ന ചിലര്‍....
(തമിഴ് നാട്ടിലെ തിരുന്നെല്‍വേലിക്കടുത്ത് ‘മണിമുത്താര്‍‘ എന്ന വിനോദ സഞ്ചാര സ്ഥലത്തു നിന്നും..)

നിരക്ഷരൻ April 22, 2009 at 4:17 AM  

എന്നുവെച്ചാല്‍ കന്യാകുമാരീല് എത്തീന്ന് അര്‍ത്ഥം :)

കറുപ്പിലും വെളുപ്പിലും പടങ്ങള്‍ കാണാന്‍ തന്നെ ഒരു മൊഞ്ചാണ്..

പ്രിയ ഉണ്ണികൃഷ്ണന്‍ April 22, 2009 at 5:54 AM  

!

ഒരാളുമായി ബന്ധപ്പെട്ട് പറയുമ്പൊള്‍ ഏകാന്തം എന്നു പറയില്ലല്ലോ?

ശ്രീ April 22, 2009 at 6:37 AM  

:)

siva // ശിവ April 22, 2009 at 6:41 AM  

നല്ല ചിത്രം....ഇപ്പോള്‍ ഞങ്ങളും ഇവിടെ തന്നെ ആണ്. കോതയാറിലെ ഹൈഡ്രൊ ഇലക്ട്രിക് പവര്‍ സ്റ്റേഷനില്‍.... എത്ര സുന്ദരം ആ മലനിരകളും വനവും തേയില തോട്ടങ്ങളും....വിഞ്ചില്‍ കയറി മലയിലൂടെ മുകളില്‍ പോകാന്‍ എന്തു രസമാ....

ബിന്ദു കെ പി April 22, 2009 at 8:45 AM  

ആൾക്കൂട്ടത്തിൽ ഏകാന്തരാവുന്ന ചിലർ...

Anonymous April 22, 2009 at 9:44 AM  

ithennaa crop aanu ?

കുഞ്ഞന്‍ April 22, 2009 at 10:02 AM  

അടച്ചിട്ടിരിക്കുന്ന കോവില്‍ തുറക്കുന്നതും കാത്ത്, ഒരു നേരത്തെ വിശപ്പിനു ശമനം കിട്ടുന്നതിനുവേണ്ടി കാത്തിരിക്കുന്ന ഏതോ ഒരു അമ്മ..! എപ്പോഴെങ്കിലും ആ കോവില്‍ തുറക്കുമ്പോള്‍ അവരുടെ സങ്കടങ്ങള്‍ തുടച്ചുമാറ്റുപ്പെടട്ടെ..


ഓ.ടൊ. നന്ദന്‍ ഭായി..ഇത്തരം പടങ്ങള്‍ എടുക്കുന്നത് യാദൃശ്ചികമായി പതിയുന്നതൊ അതൊ ഇത്തരം ഒരു ഫ്രെയിം കാണുമ്പോള്‍ നല്ലൊരു പൊസിഷന്‍ എന്നുകരുതി ക്ലിക്കുന്നതൊ?

ഈ പടം ക്യാമറയില്‍ ബ്ലാക്ക് & വൈറ്റ് സംവിധാനത്തില്‍ എടുത്തതാണൊ അതൊ മാറ്റപ്പെട്ടതൊ?

പകല്‍കിനാവന്‍ | daYdreaMer April 22, 2009 at 11:26 AM  

ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരു‌ന്നു
വായിച്ചാലും തീരാത്ത പോലെ ...!

Kumar Neelakandan © (Kumar NM) April 22, 2009 at 11:33 AM  

ഏത് ഏകാന്തതയിലും നെറ്റിയില്‍ വരച്ചിട്ട പ്രസാദമുണ്ട് അവര്‍ക്ക് കൂട്ടീനു.
അതെങ്കിലും ഇവരെ ഒക്കെ രക്ഷിച്ചെങ്കില്‍.

(മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒപ്പം ഒരു വിനോദസഞ്ചാരത്തിനു വന്നവര്‍ ഒരു നിമിഷം ഒന്നാശ്വസിക്കാനിവിടെ പടിയില്‍ ഇരുന്നതാണെങ്കില്‍ നമുക്ക് ഈ അഭിപ്രായങ്ങളൊക്കെ മായ്ചു കളയേണ്ടതായിട്ടുവരും. എന്തു തോന്നുന്നു നന്ദകിശോരാ..?)

nandakumar April 22, 2009 at 12:28 PM  

@ കുമാര്‍ ജി
മണിമുത്താറിലെ വെള്ളച്ചാട്ടത്തിനു തൊട്ടടുത്ത ഒരു പഴയ കെട്ടിടത്തിന്റെ മുന്‍പിലാണവര്‍ ഇരുന്നിരുന്നത്. തീര്‍ച്ചയായും അവര്‍ വിനോദ സഞ്ചാരത്തിനു വന്നതായിരുന്നില്ല. തീര്‍ത്തും ഒറ്റപ്പെട്ട് കൂട്ടിനാരുമില്ലാതെ, ഒരു അബ് നോര്‍മല്‍ ആയ രീതിയിലായിരുന്നു അവരുടെ ഇരുപ്പും നോട്ടവും ചേഷ്ടകളും. ഒരു പക്ഷെ ഭക്തിമാര്‍ഗ്ഗം പൂണ്ട ഒരു വൃദ്ധ അല്ലെങ്കില്‍ ആരാലും ഉപേക്ഷിക്കപ്പെട്ട, ജീവിതം തള്ളിനീക്കുന്ന വൃദ്ധ. ചുറ്റിലുമുള്ള ബഹളങ്ങളില്‍ തീരെ ശ്രദ്ധിക്കാതെ ആ പടിക്കെട്ടില്‍ ഒരുപാടു നേരം ഒറ്റക്ക് പിറുപിറുത്തുകൊണ്ട് അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു.


@ കുഞ്ഞന്‍
ഇതൊക്കെ യാദൃശ്ചികമായി കണ്ടെത്തുന്നതാണ്/. അല്ലെങ്കില്‍ കണ്മുന്നില്‍ വന്നു പെടുന്നതാണ്. വിനോദ സഞ്ചാരികളുടെ ബഹളങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് , അതിലൊന്നും ശ്രദ്ധിക്കാതെ മാറിയിരിക്കുന്ന ഈ വൃദ്ധ പെട്ടെന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 30 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിലെ മറ്റു പലരും ഇവരെ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.!!
ഇത് കളര്‍ ഫോര്‍മാറ്റില്‍ എടുത്ത ചിത്രം തന്നെയാണ്. ഒരു ഫീല്‍ കിട്ടുന്നതിന് അതിനെ ബ്ലാക്ക്&വൈറ്റ് മോഡിലേക്ക് പിന്നീട് മാറ്റിയതാണ്.

Kumar Neelakandan © (Kumar NM) April 22, 2009 at 12:31 PM  

ശരി നന്ദാ. ഇനി മണിമുത്താറിനെ കുറിച്ചു പറയു. എവിടെയാ ഈ സ്ഥലം. ഇനി വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോ.
(വിക്കിയില്‍ പോയി നോക്കെടോ എന്നു പറയാം. പക്ഷെ ഒരു ദൃക്‌സാക്ഷി പറയുന്നത് കേള്‍ക്കാന്‍ തോന്നി. അത്രേയുള്ളൂ :)

krish | കൃഷ് April 22, 2009 at 12:38 PM  

black & white-il nannaayiTTunt.

nandakumar April 22, 2009 at 12:57 PM  

@ കുമാര്‍ ജി
:) വിശദമായി പറയണമെങ്കില്‍ ഒരു പോസ്റ്റ് തന്നെ ഇടേണ്ടി വരും! :) കുറച്ച് വിവരങ്ങള്‍ തരാം. തമിഴ് നാട്ടിലെ തിരുന്നല്‍ വേലി ജില്ലക്കു സമീപമുള്ള ഒരു നദിയാണ് മണിമുത്താര്‍. അതിനോട് ചേര്‍ന്ന് മണിമുത്താര്‍ ഡാം. താമിര ഭരണി എന്ന വലിയ നദിയുടെ ഒരു കൈവഴിയാണ് മണിമുത്താര്‍ നദി. അംബാസമുദ്രം താലൂക്കിലെ, സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 1300 മീറ്റര്‍ ഉയരത്തിലുള്ള സെങ്കുത്തേരി മലനിരകളില്‍ നിന്നാണ് ഈ നദിയുടെ ഉത്ഭവം. അവിടെ നിന്നും 10 കിലോമീറ്ററോളം മലയുടെ മുകളിലേക്ക് സഞ്ചരിച്ചാല്‍ ‘മാഞ്ചോലൈ’ എന്ന ടീ എസ്റ്റേറ്റ്. മലയുടെ മുകളില്‍ പച്ചപ്പ് പടര്‍ന്ന വിശാലമായ പ്രദേശം. ഈ കടുത്ത വേനലിലും തണുപ്പു പടരുന്ന പ്രദേശം. മാഞ്ചോലൈ ടീ ഫാക്ടറിയും സന്ദര്‍ശിക്കാം
കന്യാകുമാരിയില്‍ നിന്ന് തിരുന്നല്‍ വേലി വഴിക്കോ, നാഗര്‍കോവില്‍ നിന്ന് തിരുന്നല്‍ വേലി വഴിയോ മണിമുത്താറിലേക്ക് എത്താം. മണിമുത്താര്‍ വനം കടുവ സംരക്ഷണ കേന്ദ്രവും കൂടിയാണ് . ശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ ഒരു കുളി, വന ഭംഗി, കുത്തനെയുള്ള മലകയറ്റം, ഡാം. അതൊക്കെയാണ് അവിടത്തെ കാഴ്ചകള്‍.

പി.സി. പ്രദീപ്‌ April 22, 2009 at 2:29 PM  

നന്ദാ നന്നായിട്ടുണ്ട്.
“വിനോദ സഞ്ചാരികളുടെ ബഹളങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് , അതിലൊന്നും ശ്രദ്ധിക്കാതെ മാറിയിരിക്കുന്ന ഈ വൃദ്ധ പെട്ടെന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 30 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിലെ മറ്റു പലരും ഇവരെ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.!!“
ശരിയാണ് നന്ദാ‍. ഞാന്‍ അതു മനസ്സിലാക്കുന്നു.

Rejeesh Sanathanan April 22, 2009 at 3:25 PM  
This comment has been removed by the author.
Rejeesh Sanathanan April 22, 2009 at 3:25 PM  

ഏകാന്തതയുടെ സഹയാത്രിക......തലക്കെട്ട് പൂര്‍ണ്ണമായും യോജിക്കുന്നതായി

ജിജ സുബ്രഹ്മണ്യൻ April 22, 2009 at 5:58 PM  

നല്ല പടം.കുഞ്ഞൻ ചേട്ടന്റെയും കുമാറിന്റെയും കമന്റുകളും അവയ്ക്കുള്ള മറുപടിയും ഈ ചിത്രത്തെ പറ്റി കൂടുതൽ അറിയാൻ ഹെല്പ് ചെയ്തു.

Typist | എഴുത്തുകാരി April 22, 2009 at 7:00 PM  

പാവം, വിനോദ സഞ്ചാരത്തിനൊന്നും വന്നതല്ല. അവരുടേതു മാത്രമായ ഒരു ലോകത്തിലാണ്. പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കുന്നതായും തോന്നുന്നില്ല. ഇതുപോലെ എത്ര പേര്‍ നമ്മുടെ ചുറ്റും.

Unknown April 22, 2009 at 7:04 PM  

നന്ദേട്ടാ ശരിക്കും ഈ പടത്തിനും ആ പെണ്ണിന്റെ മുഖത്തിനും ഏകാന്തതയുടേ ഭാവം ഉണ്ട്.

ശ്രീനാഥ്‌ | അഹം April 23, 2009 at 9:28 AM  

kollaam...
മോണോക്രോം ആക്കിയപ്പോ ആ ഫീല്‍ കിട്ടുന്നുണ്ട്....

:)

പാവപ്പെട്ടവൻ April 24, 2009 at 2:33 AM  

നടക്കുവാന്‍ മുന്നോട്ടുള്ള വഴികളില്‍ ഇരുട്ട് പടര്‍ന്നിരിക്കുന്നു .നിര്‍വികാരത മാത്രം ബാക്കി

nanda May 3, 2009 at 12:08 AM  

ആ b/w ആണ്!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP