Friday, January 30, 2009

ഒറ്റയ്ക്കൊരു മരം

41 comments:

നന്ദകുമാര്‍ January 30, 2009 at 5:06 PM  

ഒറ്റയ്ക്കൊരു മരം
കൊഴിഞ്ഞതും കൊഴിയാത്തതും
പുല്‍പ്പരപ്പും ആകാശവും
:)
പുതിയ ചിത്രം.

പോങ്ങുമ്മൂടന്‍ January 30, 2009 at 5:11 PM  

നന്നായിരിക്കുന്നു നന്ദേട്ടാ,

പ്രതീക്ഷയുടെ തളിരുകളും നിരാശയുടെ കൊഴിച്ചിലും ഒരു പോലെ നിറയുന്ന ഒരു സുന്ദരൻ ചിത്രം.

കാന്താരി January 30, 2009 at 6:25 PM  

ഈ മരം എവിടെയോ കണ്ടതു പോലെ.ഒരു വശം ഉണങ്ങിത്തുടങ്ങി എങ്കിലും മുഴുവൻ ഉണങ്ങില്ല എന്ന വാശിയോടെ, പുതിയൊരു ജീവിതം വേണം എന്ന വാ‍ശിയോടെ നിൽക്കുന്ന ഈ മരം നമ്മിൽ ഓരോരുത്തരിലും ഉണ്ടാകേണ്ടതല്ലേ !

അഗ്രജന്‍ January 30, 2009 at 6:27 PM  

അടിപൊളി...!
ആ മരത്തിന്റെ ബാക്കിയുള്ള ഇലകളും കുടെ തല്ലിക്കൊഴിച്ചിട്ട് ഫോട്ടോ എടുക്കായിരുന്നില്ലേ :)

നല്ല... ഫ്രയിം... കളര്‍ കോമ്പിനേഷന്‍

ഉപാസന || Upasana January 30, 2009 at 6:37 PM  

evida mashe ithe.
Bangalore..?
:-)

എം.എസ്. രാജ്‌ January 30, 2009 at 10:14 PM  

നല്ല ചിത്രം ....

ഓഫ്: ഈ മരത്തിന്റെ ചുവട്ടില്‍ ഏതോ ഒരു ലവ് സീന്‍ കണ്ടതായി ഓര്‍ക്കുന്നു...

നന്ദകുമാര്‍ January 30, 2009 at 10:15 PM  

ഉപാസന
ഇതു തമിഴ് നാട് ആണ്. കന്യാകുമാരിക്കു അടുത്ത് വട്ടക്കോട്ടൈ എന്ന കോട്ട. അതിനുള്ളിലെ മരം ;)

ശ്രീ January 30, 2009 at 10:45 PM  

ചില സ്ഥലങ്ങളില്‍ ഇങ്ങനെ ഒറ്റയ്ക്കു നില്‍ക്കുന്ന മരം കാണുമ്പോള്‍ എന്തു കൊണ്ടോ വലിയ ഇഷ്ടമാണ്...

നല്ല ചിത്രം, സ്ഥലവും...
:)

ത്രിശ്ശൂക്കാരന്‍ January 30, 2009 at 10:48 PM  

യൂറൊപ്പിലെവിടെയോ എന്ന് തോന്നിപ്പോയി. നല്ല ചിത്രം

Typist | എഴുത്തുകാരി January 30, 2009 at 11:01 PM  

മനോഹരമായിരിക്കുന്നു.

അരുണ്‍ കായംകുളം January 31, 2009 at 12:19 PM  

മച്ചാ സൂപ്പര്‍ പടം.അടിപൊളിയായിട്ടുണ്ട്.സാധാരണ ഇത്തരം മരത്തിനു ചുറ്റും ഒരു വരണ്ട പ്രദേശമായിരിക്കും,പക്ഷേ ഈ പച്ചപ്പ് ഉണ്ടല്ലോ,അതാ വെറൈറ്റി

sereena January 31, 2009 at 12:20 PM  

ഒറ്റയാവുന്നെങ്കില്‍ ഇങ്ങനെ ഒറ്റയാവണം,
ഇത്ര തെളിച്ചത്തില്‍..
ഇത്ര പച്ചയില്‍,
ഇത്ര നീലയില്‍..
മനോഹരം.

ആശിഷ രാജേഷ് January 31, 2009 at 12:51 PM  

മനോഹരമായ ഏകാന്തത...

നട്ടപിരാന്തന്‍ January 31, 2009 at 1:16 PM  

മിസ്റ്റര്‍ നന്ദന്‍,

താങ്കളോട് ഒരായിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ട്, എന്റെ വീടിന്റെ പരിസരങ്ങള്‍ ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റില്‍ കൊടുക്കുകയോ,താങ്കളുടെ പ്രശക്തിയ്ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യരുതെന്ന്.

അത്തരം ഒരു പുല്‍ത്തകിടി താങ്കളുടെ വീടിന്റെ മുമ്പില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു എന്റെ കാലില്‍ വീണതിനു ശേഷമാല്ലെ ആ ഫോട്ടോ എടുത്തത്.

കശ്മലാ.......ഞാനും ഭാര്യയും ക്രൌജ്ജപക്ഷികളെ പോലെ കൊക്കുരുമിയിരിക്കുന്ന ഫൊട്ടോ എവിടെയും ഇടരുത്......ഇട്ടാല്‍!!!!

പാപ്പിരാസി ബ്ലോഗര്‍ എന്ന ചെമ്പരത്തിപൂവ് അവാര്‍ഡിനു മിസ്റ്റര്‍. നന്ദകുമാര്‍ പരിഗണിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഒട്ടും ദയയില്ലാതെ.....നട്ടപിരാന്തന്‍

കുമാരന്‍ January 31, 2009 at 1:26 PM  

നല്ല ചിത്രം

sherlock January 31, 2009 at 2:20 PM  

kalakkan :)

V.R. Hariprasad January 31, 2009 at 2:57 PM  

ഹാാ മനോഹരം.
അരുണ്‍ പറഞ്ഞതാണ്‌ കാര്യം.

BS Madai January 31, 2009 at 3:18 PM  

നല്ല ചിത്രം - കണ്ണിനു കുളിര്‍മയേകുന്ന ചിത്രം. എനിക്കും തോന്നുന്നു എവിടെയോ കണ്ടുമറന്ന പോലെ...

പൈങ്ങോടന്‍ January 31, 2009 at 5:22 PM  

ഇതു കലക്കി

കുഞ്ഞന്‍ January 31, 2009 at 7:24 PM  

വയസ്സായവരുടെ അവസ്ഥ..എന്തൊക്കെ ചുറ്റുപാടുകളുണ്ടെങ്കിലും..!

Nachiketh January 31, 2009 at 9:17 PM  

അസ്സലായിരിയ്കൂന്നു മാഷേ...........

ആദ്യം ഇതു ഒര്‍ജിനല്‍ തന്നെയാണോയെന്നാ നോക്കിയത്

പാര്‍ത്ഥന്‍ February 1, 2009 at 1:25 AM  

എന്താ പറയ്യാ‍. സുന്ദരമായ ഈ കളർ കൊമ്പിനേഷനെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ, അത്‌ എന്റെ ശുഷ്കപദപ്രയോഗം കൊണ്ടുള്ള വധമായിരിക്കും.

ഹരിത February 1, 2009 at 1:57 PM  

അതിമനോഹരം

Saha February 1, 2009 at 6:41 PM  

സുന്ദരചിത്രം തന്നെ, നന്ദകുമാര്‍!!
വട്ടക്കോട്ടയുടെ കാണാതെപോയ മനോഹാരിത തന്നെ.

ചെറിയനാടൻ February 1, 2009 at 7:08 PM  

ഒരു കലണ്ടറിൽ കണ്ട ഫോട്ടോ പോലുണ്ടല്ലോ നന്ദാ... :)

സൂപ്പറായിരിക്കുന്നു കേട്ടോ. ഇവിടെ 12 പിക്സ് വച്ചെടുത്തിട്ട് ശരിക്കു തെളിയുന്നില്ല. നല്ല ആംഗിൾ... കളർ ടോണും അടിപൊളി...

അനുഗ്രഹിച്ചിരിക്കുന്നു.... :)

lakshmy February 2, 2009 at 5:23 AM  

suuuuuuuuuuuuuuuuuuuuuuuper!!!!

ശിവ February 2, 2009 at 10:09 AM  

നല്ല ചിത്രം...... വട്ടക്കോട്ടയിലെ ഈ മരം തന്നെയാ എന്റെ ഫോട്ടോ ബ്ലോഗിലെ ആദ്യ പോസ്റ്റ്.......

Kichu $ Chinnu | കിച്ചു $ ചിന്നു February 2, 2009 at 11:44 AM  

kalakkans... !! nice contrast!

Gulfu February 2, 2009 at 1:00 PM  

wow ithu kidilan aaanalo.. super

ദീപക് രാജ്|Deepak Raj February 2, 2009 at 4:28 PM  

is it in india?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ February 2, 2009 at 9:50 PM  

സുന്ദരം.
കുറച്ചു വിവരങ്ങള്‍ കൂടി തന്നുകൂടെ. ക്യാമറ, ലെന്‍സ് തുടങ്ങിയവ.

നന്ദകുമാര്‍ February 2, 2009 at 10:15 PM  

മോഹന്‍ പുത്തന്‍ ചിറ
പറയാന്‍ മാത്രമൊന്നുമില്ല. കഴിഞ്ഞൊരു പോസ്റ്റില്‍ കാമറയെപറ്റി പറഞ്ഞിരുന്നു.
കാമറ - കൊഡാക് ഈസി ഷെയര്‍
5 മെഗ പിക്സല്‍ ഡിജിറ്റല്‍ കാം.
പോയന്റ് & ഷൂട്ട് കാമറ. അത്രേള്ളൂ. ;)
സ്ഥലത്തെ പറ്റി മുന്‍പൊരു കമന്റില്‍ പറഞ്ഞിട്ടൂണ്ട്.

നിരക്ഷരന്‍ February 3, 2009 at 11:12 AM  

കിടു, കിക്കിടു പടം...നമിച്ചിരിക്കുന്നു നന്ദാ....

തലക്കെട്ടിനോട് മാത്രം വിയോജിക്കുന്നു. ആരാ പറഞ്ഞത് ആ മരം ഒറ്റയ്ക്കാണെന്ന്. മനോഹരമായ ആ പച്ചപ്പുല്ലുകളും നീലാകാശവുമൊക്കെയില്ലെ അതിന്റെ കൂ‍ടെ.

ആത്മഗതം:- പോയന്റ് & ഷൂട്ട് ക്യാമറ വെച്ച് ഇങ്ങനെയൊക്കെ പടമെടുക്കുന്ന ഈ പഹയനൊക്കെ നല്ല നല്ല ക്യാമറകൾ കൈയ്യിൽക്കിട്ടിയാൽ എന്തായിരിക്കും പുകിൽ ? :)

ശ്രീനാഥ്‌ | അഹം February 3, 2009 at 12:00 PM  

മന മനോഹരം!

സിനി February 3, 2009 at 12:16 PM  

എങ്ങനെ വര്‍ണ്ണിക്കണമെന്നറിയില്ല..

ശ്രീലാല്‍ February 4, 2009 at 10:53 AM  

Cool Guro !! കൂൾ പടം.
മരം ഇച്ചിരെ വലത്തോട്ട് മാറ്റി, ഫ്രെയിമിന്റെ ഇടത്തേ സൈഡൂട്ടെ ഒരു കുഞ്ഞിനെ ആ മരത്തിനടുത്തേക്ക് നടക്കാൻ വിട്ടിരുന്നെകിൽ !

നന്ദകുമാര്‍ February 4, 2009 at 11:02 AM  

:) ചെയ്യുന്നുണ്ട് ശ്രീലാല്‍... അങ്ങിനെ ഒരു പ്ലാനും ഉണ്ട്. കൊല്ലം ഒന്നോ രണ്ടോ അങ്ങോട്ടു കഴിഞ്ഞോട്ടെ....;)

ചെറിയനാടൻ February 4, 2009 at 11:24 AM  

:) രണ്ടോ.......??? :) :)

വെളിച്ചപ്പാട് February 4, 2009 at 10:02 PM  

ഇതുപോലൊരു മരം ഉണ്ടായിരുന്നു ചിത്രാഞ്ചലി സ്റ്റുഡിയോവില്‍.

aneezone February 11, 2009 at 4:27 PM  

goood shots

നനവ് August 3, 2010 at 9:40 PM  

എന്തു ഭംഗ്യാ കാ‍ണാൻ...!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP