Saturday, December 20, 2008

ജീവിതം തിരയുന്നവര്‍

21 comments:

നന്ദകുമാര്‍ December 20, 2008 at 3:17 PM  

ജീവിതം തിരയുന്നവര്‍

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ഒരു പകല്‍ ദൃശ്യം

നൊമാദ് | A N E E S H December 20, 2008 at 3:21 PM  

മുഖങ്ങള്‍ മാറുന്നുവെന്നെയുള്ളു. നഗരങ്ങളും. കാഴ്ചകളില്‍ നിറയുന്ന ദൈന്യം ഒരുപോലെ

കുഞ്ഞന്‍ December 20, 2008 at 3:25 PM  

ഒരു പടത്തില്‍ എത്ര ആക്ഷേപങ്ങള്‍ കാണിക്കുന്നു നന്ദാ..

പാവം അവര്‍ ജീവിതം തിരയുന്നു..എന്നാലൊ സുഭിക്ഷമായ ജീവിത സാഹചര്യങ്ങള്‍ നിറഞ്ഞ വീടും വാഹനവും ചുറ്റുമതിലും ഉള്ള സമൂഹം എറിയുന്ന അവശിഷ്ടം..അത് ഒരു നേരത്തെ വിശപ്പിന് ആശ്വാസമാകുമെങ്കില്‍, നന്ദാ തീര്‍ച്ചയായും ആ മാളികയിലിരിക്കുന്നവര്‍ക്കും നന്മ ലഭിക്കും..!

എന്നാല്‍ മരത്തണലിരുന്ന് ആ വൃദ്ധയെ നോക്കി സഹതാപം ചൊരിയുന്ന നമ്മള്‍ക്ക് എന്ത് നന്മ? കാരണം നമ്മള്‍ തണലിലാണ്..

എന്റെ തലതിരിഞ്ഞ ഈ കാഴ്ചപ്പാടിനെ കളിയാക്കല്ലെ നന്ദാ.

പടം, കളര്‍ നന്നായിട്ടുണ്ട്

smitha December 20, 2008 at 3:27 PM  

nice and suitable caption

ഹരീഷ് തൊടുപുഴ December 20, 2008 at 4:12 PM  

സത്യം!!!
കരളലിയിപ്പിക്കുന്ന കാഴ്ചകള്‍...

nardnahc hsemus December 20, 2008 at 4:21 PM  

ആര്‍ക്കും വേണ്ടാതെ....

കാന്താരിക്കുട്ടി December 20, 2008 at 4:33 PM  

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും

എന്ന് കവി പറഞ്ഞതു പോലെ ഇവരെ ഒക്കെ കാണുംപ്പോൾ സഹതപിക്കാൻ ഒത്തിരിപ്പേർ ഉണ്ടാകും.ഇങ്ങനെ ചവറ്റുകൂനയിൽ വീഴുന്ന ഭക്ഷണം പരതുമ്പോഴും ഒരു നേരത്തെ ഭക്ഷണം അവർക്കു വാങ്ങി നൽകാൻ ആരും കാണില്ല.

തോന്ന്യാസി December 20, 2008 at 6:44 PM  

ഇത് ജീവിതത്തിന്റെ നേര്‍പടം...

ജീവിതത്തില്‍ അനുഭവിക്കാനുള്ളതില്‍ വച്ചേറ്റവും വലിയ ദുരിതം...വിശപ്പ്...

നന്ദേട്ടാ ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്നല്ലോ...

smitha adharsh December 20, 2008 at 7:47 PM  

യഥാര്ത്ഥ ജീവിതം.
പൊള്ളുന്ന അനുഭവങ്ങളും..

lakshmy December 20, 2008 at 11:50 PM  

ഈശ്വരാ.........

മുന്നൂറാന്‍ December 21, 2008 at 4:18 AM  

Goog pix

johndaughter December 21, 2008 at 10:54 AM  

Ultimate title ..

കാസിം തങ്ങള്‍ December 21, 2008 at 2:37 PM  

നന്ദാ ഉള്ളു പൊള്ളിക്കുന്ന കാഴ്ച.

മുസാഫിര്‍ December 21, 2008 at 3:04 PM  

അനധികൃതമെങ്കിലും ദുബായിലും കാണാം ഈ കാഴ്ച.

നട്ടപിരാന്തന്‍ December 21, 2008 at 5:36 PM  

നഗ്നസത്യങ്ങള്‍ വിളിച്ചോതുന്ന ചിത്രം......കുഞ്ഞനിട്ട കമന്റോ.....ജീവനുള്ള അടിക്കുറിപ്പും.....

നന്ദാ....... ഞങ്ങള്‍ക്ക് ബ്ലാക്ക് & വൈറ്റില്‍ ഈ ലോകത്തിന്റെ നേര്‍ചിത്രങ്ങളുടെ സൌന്ദര്യം ഒന്ന് കാണിച്ച് തരുമോ..


(ബ്ലാക്ക് & വൈറ്റില്‍ നന്ദനും കൂടുതല്‍ സുന്ദരന്‍)

നരിക്കുന്നൻ December 21, 2008 at 6:47 PM  

ജീവിതം തിരയുന്ന ഇത്തരം ദൃശ്യങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തും കാണാം.

നാം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നവർ.

രണ്‍ജിത് ചെമ്മാട്. December 21, 2008 at 7:19 PM  

ആഡംബരത്തിന്റെ മതില്‍ക്കെട്ടിനുമിപ്പുറം..
യാഥാര്‍ത്ത്യത്തിന്റെ പുറംകാഴ്ചകള്‍!!!

കിഷോര്‍:Kishor December 22, 2008 at 12:56 AM  

അതെ, ജീവിതം ചവറ്റുകുപ്പയിൽ തിരയുന്നവർ...

ശ്രീ December 22, 2008 at 8:19 AM  

:(

sereena December 22, 2008 at 9:34 AM  

വാക്കുകളെക്കാള്‍ ആഴം, മുറിവിനെ മനോഹരമെന്നെങ്ങനെ വിളിക്കും..?

Typist | എഴുത്തുകാരി December 23, 2008 at 5:42 PM  

ഇതൊക്കെയാണ് ജീവിതം. നമ്മള്‍ പലപ്പോഴും ഒന്നും കാണുന്നില്ലെന്നു മാത്രം.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP