പാസഞ്ചര്‍

തണുപ്പു പടര്‍ന്നിരുന്ന ഒരു പുലരിയില്‍ കന്യാകുമാരിയില്‍ നിന്നു പുറപ്പെട്ട മുബൈ ട്രെയിനില്‍ കരുനാഗപ്പിള്ളിയിലേക്കുള്ള വരവില്‍ നാഗര്‍കോവിലില്‍ വെച്ചാണ് ഞാന്‍, നാഗര്‍കോവില്‍ - തിരുന്നല്‍ വേലി പാസഞ്ചര്‍ കണ്ടത്. നേരിയ മഞ്ഞു പുതഞ്ഞിരുന്ന പച്ചിലപ്പടര്പ്പുകള്ക്കപ്പുറം നാഗര്‍കോവില്‍ മലനിരകളുടെ അടിവാരത്തിലൂടെ പാഞ്ഞു പോയ പാസഞ്ചറിനെ ഫ്രെയിമിലൊതുക്കാന്‍ നിമിഷങ്ങളെ കിട്ടിയുള്ളു.
ഞാനും സഞ്ചരിക്കുന്ന ട്രെയിനകത്തായിരുന്നതുകൊണ്ടും കാമറയുടെ സെറ്റിങ്ങ്സ് ശരിയാക്കാന്‍ നേരം കിട്ടാത്തതു കൊണ്ടും ചിത്രത്തിന് സാങ്കേതികമായ പിഴവുകളേറെയുണ്ട്.
