യാത്രയിലെ സമീപ ദൃശ്യങ്ങള്‍

വെയില്‍ പടരും മുമ്പു തുടങ്ങിയതായിരുന്നു ആ യാത്ര.
നിശ്ശബ്ദതയുടെ ആഴത്തെ മുറിവേല്‍പ്പിക്കുന്ന റെയില്‍പ്പാളങ്ങളുടെ മുരള്‍ച്ച. മയക്കത്തിന്റെ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്ന ഏകാന്തത. പുറത്തെ പച്ചയുടെ തിരിഞ്ഞോട്ടം പകര്‍ന്ന കൌതുകം. ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന ആരോ... ചിന്തകളിലേക്കും, കാഴ്ചയുടെ കൌതുകങ്ങളിലേക്കും, ഉറക്കത്തിലേക്കും, ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന്റെ തിരക്കിലേക്കും, പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകളിലേക്കും എന്റെ കണ്ണൂകള്‍ തുറന്നടഞ്ഞു.
പുലര്‍ച്ചയുടെ നേര്‍ത്ത ഈര്‍പ്പം മുറ്റിനിന്ന പ്ലാറ്റ്ഫോമില്‍ നിന്ന് പൊള്ളുന്ന വെയില്‍ച്ചീളിലേക്കും, ജാലകത്തിലൂടെ വീശിത്തന്ന കാറ്റിനുമൊപ്പം മലയും കുന്നും കായലും കടന്ന് ദിവസത്തിന്റെ ഒടുക്കം, സന്ധ്യയുടെ ചുവപ്പണിഞ്ഞ അവസാന സ്റ്റേഷനിലെത്തി. അകലെ അഭിവാദ്യമര്‍പ്പിച്ച് ചുവന്ന പൊട്ട്...
