പുലരിയിലേക്ക് മിഴി തുറന്ന്...
കിഴക്ക് ചുവപ്പ് പടരുന്നതേയുള്ളു. വഴിമാറാന്‍ മടിച്ച് ഇരുള് അതിന്റെ അവസാനത്തെ നീലിച്ച കണങ്ങളെ പുലരിയുടെ ചുവപ്പിലേക്കലിഞ്ഞ് ഇല്ലാതാവുകയാണ്.
ആര്‍ത്തിരമ്പുന്ന കടലും, ഉദിച്ചുയരുന്ന സൂര്യനും സഞ്ചാരിയുടെ കാഴ്ചകളിലേക്ക് ചാരുത പകരുമ്പോള്‍; അകലെ ആഴിയുടെ ആഴങ്ങളില്‍ ജീവിതത്തിന്റെ മറ്റൊരു ദിവസത്തിനായി ഊഴം കാത്തിരിക്കുകയാണ് ഈ വള്ളങ്ങള്‍...
മൂന്നു സാഗരങ്ങളുടെ സംഗമ ഭൂവിലെ ഒരു പുലരി ദൃശ്യം.
